Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...

സസ്‌പെന്‍സില്‍ നിര്‍ത്തി വീണ്ടും... ജീവിത ദാരിദ്ര്യത്തിനിടയില്‍ വളര്‍ന്നുവന്ന ബിന്ദു അമ്മിണി ഭക്തരെ വെല്ലുവിളിച്ച് എന്തിന് ശബരിമലയിലേക്ക് വരുന്നു? തന്റെ ആത്മാഭിമാനത്തെ ആസിഡൊഴിച്ചു കരിച്ചുകളയാനാവില്ലെന്ന് ബിന്ദു അമ്മിണി; ഒറ്റയ്ക്ക് പോരാടി നേടിയെടുത്ത തന്റെ ജീവിതം തുറന്ന് പറയുന്നു

29 NOVEMBER 2019 11:49 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ കയറി ഭക്തരുടെ ഇടനെഞ്ചില്‍ വേദനയുണ്ടാക്കിയ ബിന്ദു അമ്മിണി വീണ്ടും ശബരിമലയില്‍ കയറുമെന്ന് ഉറച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. കനകദുര്‍ഗയുമൊത്ത് ശബരിമല ദര്‍ശനം നടത്തിയതിന്റെ ഒന്നാം വാര്‍ഷികദിനമായ ജനുവരി രണ്ടിന് വീണ്ടും ശബരിമലയ്ക്കു പോകാന്‍ തയാറെടുക്കുകയാണ്. തന്റെ മേല്‍ തളിച്ചത് ആസിഡ് പോലെയുള്ള ഏതോ കെമിക്കലാണെന്നാണ് ബിന്ദു പറയുന്നത്. കമ്മീഷണര്‍ ഓഫീസുപോലെ ഒരു ഉന്നത പോലീസ് ആസ്ഥാനത്തിന് മുന്നില്‍വച്ച് ഒരു സ്ത്രീ ആക്രമിക്കപ്പെടുക എന്നു പറയുമ്പോള്‍ അക്രമി സംഘത്തെ പ്രതിരോധിക്കാന്‍ കഴിയാതെ പോകുന്നത് പോലീസ് സംവിധാനത്തിന്റെ പിടിപ്പുകേടാണ്.

കെമിക്കല്‍ അടിച്ച സംഭവത്തെ എം.എം. മണിയെ പോലെയുള്ള മന്ത്രിമാര്‍ പരിഹസിക്കുകയുണ്ടായി. അടിച്ചത് വല്ല പതഞ്ജലിയോ മറ്റോ ആയിരിക്കുമെന്നായിരുന്നു പരിഹാസം. ഇവര്‍ക്കൊക്കെ കെമിക്കല്‍ അടിക്കുമ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട് ഓടണമായിരിക്കും. ധൈര്യത്തോടെ പ്രതികരിച്ചുനിന്ന സ്ഥാനത്ത് താന്‍ കരഞ്ഞു കൊണ്ട് ഓടുമെന്നായിരിക്കാം എംഎം മണി കരുതിയത്. ഞാന്‍ കരഞ്ഞു കൂകി ഓടി കാറിവിളിച്ചു നടക്കണമെന്നതായിരിക്കാം അവരുടെ താല്‍പ്പര്യം.

സ്ത്രീകള്‍ക്കുനേരെ കെമിക്കല്‍ സ്‌പ്രേ പോലെയുള്ളവ ഇപ്പോള്‍ അടിക്കാന്‍ ധൈര്യം കാട്ടുന്നവര്‍ ഭാവിയില്‍ ആസിഡോ ബോംബോ എറിഞ്ഞാലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കി നില്‍ക്കും. അങ്ങിനെ വരുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ അഴിച്ചു വിടുന്നവരും ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരും സര്‍ക്കാരുമെല്ലാം കൂട്ടുപ്രതികളാണ്.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാത്ത സാഹചര്യത്തില്‍ പോകാന്‍ താല്‍പര്യത്തോടെ ആരുവന്നാലും പിന്തുണയ്ക്കാനാണ് ഞാന്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയുടെ തീരുമാനം. കൂട്ടായ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും എന്റെ വ്യക്തിപരമായ പിന്തുണയുടെ ഭാഗമായാണ് തൃപ്തി ദേശായിക്കൊപ്പം പോയത്. തൃപ്തി ദേശായി ആയാലും ഇനി മറ്റാരെങ്കിലുമാണെങ്കിലും ലിംഗനീതി ലക്ഷ്യമിട്ട് ആരുവന്നാലും അവര്‍ക്കൊപ്പം സഹകരിക്കും.

ശബരിമല യാത്രയ്ക്കുള്ള നീക്കം ഒറ്റയ്ക്കാണ് നടത്തിയത്. എന്നിരുന്നാലും ആരു പിന്തുണച്ച് വന്നാലും സഹായം സ്വീകരിക്കും. എറണാകുളത്തെ ചില സംഘടനകളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വനിതാ സംഘടനകളും ദളിത് ആദിവാസി സംഘടനകളും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ട്.

അനേകം കൂട്ടായ്മകള്‍ ഒപ്പമുണ്ട്. കനകദുര്‍ഗ്ഗയുടേത് ശബരിമല യാത്രയ്ക്ക് ശേഷമുള്ള ഒറ്റപ്പെടലല്ല. അതിന് മുമ്പ് തൊട്ട് ഭര്‍ത്താവില്‍ നിന്നും അകല്‍ച്ച നേരിട്ടിട്ടുണ്ട്. ശബരിമലയ്ക്ക് പോയ ശേഷമാണ് കനകദുര്‍ഗ്ഗ ശരിയായ സ്വാതന്ത്ര്യബോധത്തോടെ ജീവിക്കാന്‍ തുടങ്ങിയത്. സ്വന്തം കുഞ്ഞുങ്ങളെ കാണാനാകുന്നില്ല എന്നത് ഒരു സ്ത്രീയെന്ന നിലയില്‍ അവരുടെ ദു:ഖമാണെങ്കിലും ശബരിമല യാത്രയ്ക്ക് ശേഷം ഇപ്പോഴാണ് അവര്‍ ആത്മാഭിമാനത്തോടെ ജീവിക്കുന്നത്.

കനകദുര്‍ഗയുമൊത്ത് ശബരിമല ദര്‍ശനം നടത്തിയതിന്റെ ഒന്നാം വാര്‍ഷികദിനമായ ജനുവരി രണ്ടിന് വീണ്ടും ശബരിമലയ്ക്കു പോകും. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് സ്ത്രീകള്‍ മല ചവിട്ടാനൊരുങ്ങുകയാണ്. നവോത്ഥാന കൂട്ടായ്മയിലെ വനിതാ സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ത്രീകള്‍ ചേര്‍ന്നാകും ശബരിമലയിലേക്ക് യാത്ര നടത്തുക. നിരവധി സ്ത്രീകള്‍ ഇതിനായി ബന്ധപ്പെട്ടിട്ടുണ്ട്.

കോടതിയലക്ഷ്യത്തിന് സര്‍ക്കാരിനെതിരേ ഹര്‍ജിയുമായി മുമ്പോട്ട് പോകും. അതിനുള്ള നടപടിക്രമങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍. എന്റെ ശബരിമല ദര്‍ശനത്തിന് ഈ ജനുവരിയാകുമ്പോള്‍ ഒരു വര്‍ഷം തികഞ്ഞു. നവോത്ഥാന കേരള വനിതാ സംഘടനകള്‍ നൂറു കണക്കിന് സ്ത്രീകളെ ശബരിമലയിലേക്ക് അണിനിരത്തും. പോലീസില്‍നിന്നു സംരക്ഷണം കിട്ടുമെന്നു പ്രതീക്ഷയില്ലാത്തതിനാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (4 minutes ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (42 minutes ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (44 minutes ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (54 minutes ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (1 hour ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (2 hours ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (2 hours ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (3 hours ago)

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (3 hours ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (3 hours ago)

Malayali Vartha Recommends