'കുഞ്ഞേ, നിനക്കായ്' ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിയ കലാപ്രകടനം കണ്ണു നനയിച്ചപ്പോള്‍, ഡിജിപി തല്‍സമയം പിരിവെടുത്ത് 20,000 രൂപ പാരിതോഷികം നല്‍കി!

കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്ക് എതിരെ പൊലീസ് സംഘടിപ്പിച്ച 'കുഞ്ഞേ, നിനക്കായ്' ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ശക്തന്‍ തമ്പുരാന്‍ കോളജ്, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കലാപ്രകടനവും ഉണ്ടായിരുന്നു.
ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഐജി എസ്. ശ്രീജിത്ത്, ഡിഐജി എസ്. സുരേന്ദ്രന്‍, എസ്പി ദിവ്യ വി. ഗോപിനാഥ് തുടങ്ങിയ പ്രമുഖരുള്‍പ്പെടുന്ന സദസ്സിനു മുന്നിലായിരുന്നു കലാപ്രകടനം.
ഇവരുടെ നൃത്തശില്‍പം കണ്ടു മനസ്സു നിറഞ്ഞ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അഭിനന്ദനത്തില്‍ പ്രതികരണമൊതുക്കാന്‍ തയാറായില്ല. ഉടനൊരു പാരിതോഷികം നല്‍കാന്‍ പഴ്‌സിലുണ്ടായിരുന്ന നോട്ടുകളെല്ലാം എടുത്തു.
ഒപ്പമിരുന്ന ഐജി എസ്. ശ്രീജിത്തിനോടും ഡിഐജി എസ്. സുരേന്ദ്രനോടും കയ്യിലുള്ളതു 'ഷെയര്‍' ചെയ്യാമോ എന്നു ചോദിച്ചു. സസന്തോഷം അവര്‍ പണമെടുത്തു നല്‍കി. മേലുദ്യോഗസ്ഥരുടെ മാതൃക അതേപടി എസ്പി ദിവ്യ വി. ഗോപിനാഥ് അടക്കമുള്ളവര്‍ പകര്‍ത്തിയപ്പോള്‍ നിമിഷങ്ങള്‍ക്കകം പിരിഞ്ഞു കിട്ടിയത് 20,000 രൂപ! 10,000 രൂപ വീതം ഇരു സംഘങ്ങള്‍ക്കും സമ്മാനിച്ചു.
https://www.facebook.com/Malayalivartha

























