വിദ്യാര്‍ത്ഥിനിയുടെ ഫോണിലേക്ക് അശ്ലീലം അയച്ച് ഭരത് പ്രേംജിയുടെ മകന്‍!! ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം നീലനെതിരെ പീഡന ആരോപണം

ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നീലന്‍ പ്രേംജിക്കെതിരെ വനിതാ കമ്മിഷനില്‍ പരാതി. ഇതേ പരാതി ജേര്‍ണലിസം ഇന്‍സ്റ്റിട്ട്യൂട്ടിനും പ്രസ് ക്ലബ് ഭാരവാഹികള്‍ക്കും നല്‍കിയതിനെ തുടര്‍ന്ന് അക്കാദമിക് കൗണ്‍സില്‍ ചേര്‍ന്ന് നീലനെ അദ്ധ്യാപക സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തു. ഇന്നലെയാണ് പെണ്‍കുട്ടി വനിതാ കമ്മിഷനില്‍ പരാതി നല്‍കിയത്. നീലനെതിരെ പരാതി കിട്ടിയതായി വനിതാ കമ്മിഷന്‍ അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഭരത് അവാര്‍ ജേതാവ് പ്രേംജിയുടെ മകനാണ് നീലന്‍. ഏഷ്യാനെറ്റ് ന്യൂസിലും അമൃതാ ടിവിയിലും വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു നീലന്‍. നിലവില്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമാണ് നീലന്‍. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ കീഴിലുള്ള ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനിയാണ് നീലനെതിരെ ലൈംഗിക സന്ദേശങ്ങള്‍ അയച്ചതിന് പരാതി നല്‍കിയത്. നീ നഗ്‌നയായി പാചകം ചെയ്യുമോ? നീ ...... ചെയ്യുമോ എന്നുള്ള സന്ദേശങ്ങളാണ് നീലന്‍ അയച്ചത് എന്നാണ് സൂചനകള്‍. അദ്ധ്യാപകനായ നീലന്‍ തനിക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചുവെന്നാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























