ഒന്നര മാസത്തെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തുമ്പോൾ തല വേർപെട്ട് മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയ നിലയിൽ; ബാംഗ്ലൂരില്‍ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ടെക്കികളുടെ മരണകാരണം വ്യക്തമായില്ല; വിവാഹത്തെ ബന്ധുക്കള്‍ എതിര്‍ത്തെന്ന വാദം തെറ്റെന്ന് റിപ്പോര്‍ട്ട്

കാണാതായ മലയാളി യുവാവിനെയും യുവതിയെയും ബെംഗളൂരുവിന് സമീപത്തെ വനപ്രദേശത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് കൈമാറി. മരിച്ചത് പാലക്കാട് മണ്ണാര്‍ക്കാട് അഗളി മോഹന്റെ മകന്‍ അഭിജിത് (25), തൃശൂര്‍ ആലമറ്റം കുണ്ടൂര്‍ ചിറ്റേത്തുപറമ്പിൽ സുരേഷിന്റെ മകള്‍ ശ്രീലക്ഷ്മി (21) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
ഇരുവരും ഇലക്‌ട്രോണിക് സിറ്റിയിലെ ടി സി എസ് സോഫ്റ്റ്വെയര്‍ കമ്പനി ജീവനക്കാരായിരുന്നു. ശ്രീലക്ഷ്മി 6 മാസം മുമ്പാണ് ടി സി എസില്‍ ചേര്‍ന്നത്. ശ്രീലക്ഷ്മിയുടെ ടീ൦ ലീഡറായിരുന്നു അഭിജിത്. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര് നിന്നതാണ് ഇവരുടെ മരണത്തിന് കാരണമെന്ന വാദം ശ്രീലക്ഷ്മിയുടെ കുടുംബം തള്ളിയിട്ടുണ്ട്. മാത്രമല്ല, മരണത്തിന് മുമ്പ് ശ്രീലക്ഷ്മി അവസാനമായി വിളിച്ചത് ബന്ധുവിന്റെ ഫോണിലേക്കായിരുന്നെന്ന വാദവും ബന്ധുക്കള്‍ തള്ളി.
40 ദിവസം മുമ്പ് ഇലക്‌ട്രോണിക് സിറ്റിയിലെ താമസ സ്ഥലത്ത് നിന്ന് ഇവരെ കാണാതായതിന് പിന്നാലെ ശ്രീലക്ഷ്മിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഇരുവരുടെയും മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച നിലയില്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരുകയുള്ളൂ എന്ന് ഹെബ്ബഗോഡി പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha