നിസാമിന്റെ വാഹനങ്ങള്‍ കണ്ട് എന്‍ഫോഴ്സ്മെന്റ് ഞെട്ടി; ആറു കോടിയുള്ള റോള്‍സ്റോയ്സ് ഫാന്റം, കോടികള്‍ വിലയുള്ള ബന്റ്ലി, മേബാക്ക്, ലംബോര്‍ഗ്നി, ജാഗ്വാര്‍...
കേരളത്തിലെ അധികം അറിയപ്പെടാത്ത ഒരു ബിസിനസുകാരന്റെ ആഡംബര വാഹനങ്ങള്‍ കണ്ട് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ഞെട്ടി. 70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകളുണ്ടെന്നാണ് നിസാമുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സിക്ക് ബോധ്യപ്പെട്ടത്. വാഹനങ്ങള്‍ ഇത്രയുമുണ്ടെങ്കില്‍ നിസാമിന്റെ ആസ്തി എത്രയാകുമെന്നാണ് അവരുടെ അന്വേഷണം.
മകനെ സ്കൂളില്‍ കൊണ്ടുപോകാന്‍ മാത്രമായി ഫെരാരി നിസാമിനുണ്ട്. ഒന്‍പതു വയസുള്ള മകന് ഇത് ഓടിക്കുന്നത് മുന്‍പ് യുട്യൂബില്‍ നിസാം പോസ്റ്റുചെയ്യുകയും കേസില്‍ കുടുങ്ങുകയും ചെയ്തിരുന്നു.
ആറു കോടിയിലധികം വിലയുള്ള റോള്‍സ്റോയ്സ് ഫാന്റം രണ്ട്, മൂന്നു കോടി വിലയുള്ള ബന്റ്ലി, കോടികളുടെ പട്ടികയിലുള്ള മേബാക്ക്, ലംബോര്‍ഗ്നി, ജാഗ്വാര്‍, ആസ്റ്റന്‍ മാര്ട്ടിന്, റോഡ് റെയ്ഞ്ചര്‍, ഹമ്മര്‍, പോര്‍ഷേ, ഫെരാരി, ബി.എം.ഡബല്‍യു എന്നിവയുടെ വിവിധ മോഡലുകള്‍ നിസാമിനുണ്ട്. തൃശൂര്‍, ബാംഗല്‍ര്‍, മുംബയ് എന്നിവിടങ്ങളിലെ വസതികളിലാണ് ഈ വാഹനങ്ങള്‍ ഉള്ളത്. ഇതെല്ലാം സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷി എങ്ങനെ നിസാമിന് കിട്ടിയെന്നും അന്വേഷിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് കാറുകള്‍ ഇറക്കുമതി ചെയ്തത് നികുതി വെട്ടിച്ചാണോയെന്ന് ആദായനികുതി വകുപ്പും സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു.
ചന്ദ്രബോസ് കൊലക്കേസില്‍ അറസ്റ്റിലായതോടെയാണ് നിസാമിന്റെ സാമ്പത്തിക കരുത്ത് വാര്‍ത്തകളിലെത്തിയത്. കാറുകളോടുള്ള കമ്പവും പുറത്തുവന്നു. ഊ സാഹചര്യത്തിലാണ് സമ്പത്തിന്റെ ഉറവിടത്തെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷിക്കാന്‍ തുടങ്ങിയത്.
സംസ്ഥാനത്ത് ഇരുപതിലധികം ആഡംബര കാറുകള്‍ കൈവശമുള്ള ഏക വ്യവസായി നിസാമായിരിക്കുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha