വിഎസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കില്ല, പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിതെന്ന് വിഎസ്

സി.പി.എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് ആലപ്പുഴയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പിലാണ് വി.എസ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 11 മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് വി.എസ് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം വാര്‍ത്താ കുറിപ്പ് ഇറക്കുകയായിരുന്നു.
\'തന്നെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ള വാസ്തവ വിരുദ്ധമായ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കിയത് നല്ലതാണ്. പോളിറ്റ്ബ്യൂറോയുടെ പരിശോധനയ്ക്കു ശേഷം ബാക്കി ഭാഗങ്ങളും ഒഴിവാക്കുമെന്ന് ആശിക്കുന്നു. ടി.പി വധക്കേസിലെ പ്രതികളായിട്ടുള്ള പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടി വേണം. പാര്‍ട്ടിയില്‍നിന്ന് ഇവരെ പുറത്താക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ പാര്‍ട്ടി വിരുദ്ധനാണെന്നു സംസ്ഥാന സമിതി പ്രമേയത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതു ശരിയല്ലെന്നുകണ്ടാണ് സമ്മേളനത്തില്‍നിന്നു വിട്ടുനിന്നത്\'.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha