കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനെ സിപിഎം സംസ്ഥാന സമ്മേളനം പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇപി ജയരാജനാണ് സ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക ഉയര്‍ന്നുവന്ന മറ്റൊരു പേര്. എന്നാല്‍ കേന്ദ്ര നേതൃത്വം കൊടിയേരിയെ സംസ്ഥാന സെക്രട്ടറിയായി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിയ ചിരിക്കുന്ന മുഖമെന്നാണ് കോടിയേരിയെ അംഗങ്ങള്‍ വിശേഷിപ്പിക്കുന്നത്. മികച്ച പാര്‍ലമെന്റേറിയനുമാണ് കോടിയേരി.പ്രതിപക്ഷ ഉപനേതാവായ അദ്ദേഹം കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.
അതേസമയം, സംസ്ഥാന സമിതിയില്‍ വി എസ് അച്യുതാനന്ദനെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, 88 അംഗ സമിതിയില്‍ ഒരാള്‍ക്കുള്ള സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. 87 അംഗങ്ങളുടെ പേരുകള്‍ മാത്രമാണ് ഇപ്പോള്‍ സംസ്ഥാന സമിതിയില്‍ ഉള്ളത്.
സിപിഐ(എം) സംസ്ഥാന കമ്മിറ്റിയില്‍ പി. നന്ദകുമാര്‍, എം സ്വരാജ്, എം പ്രകാശന്‍, ഡോ. വി ശിവദാസന്‍, എന്‍ എന്‍ കൃഷ്ണദാസ് എന്നിവരെ ഉള്‍പ്പെടുത്തി. ജില്ലാ സെക്രട്ടറിമാരായ വി എന്‍ വാസവന്‍, കെ പി ഉദയഭാനു, പി മോഹനന്‍, സജി ചെറിയാന്‍ എന്നിവരും സംസ്ഥാന കമ്മിറ്റിയിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha