മട്ടന്നൂരില്‍ എടിഎം കൗണ്ടറിനുനേരേ ആക്രമണം

മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിനുനേരേ ആക്രമണം. സെക്യൂരിറ്റി ജീവനക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രി 12 ഓടെയായിരുന്നു സംഭവം. ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള എടിഎം കൗണ്ടറാണു തകര്‍ത്തത്. കല്ലേറില്‍ കൗണ്ടറിന്റെ ചില്ലു തകര്‍ന്നു. സംഭവം നടക്കുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൂത്തുപറമ്പ് ആവിലാട്ടെ എ.ബാലകൃഷ്ണന്‍ കൗണ്ടറിനു മുന്നിലുണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്നയുടന്‍ ഒരാള്‍ റോഡിലൂടെ പോകുന്നതു കണ്ടതായി ബാലകൃഷ്ണന്‍ പോലീസിനോടു പറഞ്ഞു.
ബാങ്ക് മാനേജര്‍ വിമല്‍രാജിന്റെ പരാതി പ്രകാരം മട്ടന്നൂര്‍ എസ്‌ഐ കെ. രാജീവ് കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മട്ടന്നൂര്‍ നഗരത്തില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടുതവണ കനാലിനു സമീപം പ്രവര്‍ത്തിക്കുന്ന കളരി പരിശീലനകേന്ദ്രം കത്തിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha