Widgets Magazine
25
Feb / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കി മുങ്ങാൻ നോക്കിയത് കോഴിക്കോടിന്; കൈയിൽ പണമില്ലാതെ അലഞ്ഞുനടന്ന പ്രതി കാഞ്ഞിരപ്പള്ളിയിൽ തിരിച്ചെത്തിയതോടെ പോലീസ് പിടിയിലായി: പെൺകുട്ടി ശബ്ദമുണ്ടാക്കാതിരിക്കാൻ വായ പൊത്തി ഭീഷണിപ്പെടുത്തിയെന്ന് കുറ്റസമ്മതം; സ്ഥിര മദ്യപാനിയായ 25കാരനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന മൊഴികൾ

09 DECEMBER 2019 03:54 PM IST
മലയാളി വാര്‍ത്ത

കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതി അരുൺ സുരേഷ് സംഭവത്തിന് ശേഷം പോലീസ് തിരയുന്നതറിഞ്ഞ് കോഴിക്കോടിന് പോകാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. കൈയിൽ പണമില്ലാത്തതിനാൽ വെള്ളിയാഴ്ച രാത്രി കാഞ്ഞിരപ്പള്ളിയിൽ തിരിച്ചെത്തിയ പ്രതിയെ ആനക്കല്ലിൽ വച്ചായിരുന്നു പിടികൂടിയത്. കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള പ്രദേശത്തെ വീട്ടില്‍ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു എട്ടാം ക്ലാസുകാരിക്ക് നേരെ പീഡനം നടന്നത്. 

വീടിനു സമീപത്തെ കടയിലും കവലയിലുമായി തങ്ങി പരിസരവും സാഹചര്യങ്ങളും പ്രതി നിരീക്ഷിച്ചു. പെൺകുട്ടിയും വീട്ടുകാരും അരുണിനെ പലപ്പോഴും പരിസരങ്ങളിൽ കണ്ടിട്ടുണ്ട്. ഈ പരിചയം മുതലെടുത്താണ് ഇയാൾ പെൺകുട്ടി തനിച്ചായ സമയം നോക്കി വെള്ളം ചോദിച്ച് വീട്ടിൽ കയറിയത്. പെൺകുട്ടി ശബ്ദമുണ്ടാക്കാതിരിക്കാൻ വായ പൊത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പ്രതി സമ്മതിച്ചു.

പീഡിപ്പിച്ചതിന് ശേഷം കാഞ്ഞിരപ്പള്ളിയിലും പരിസരങ്ങളിലും ബൈക്കിൽ കറങ്ങി നടന്ന അരുൺ പിന്നീട് ബസിൽ കയറി തൊടുപുഴയിലെത്തിയെന്നും പൊലീസ് കണ്ടെത്തി. അപ്പോഴേക്കും‍ നവമാധ്യമങ്ങളിലൂടെ അരുണിന്റെ ഫോട്ടോ സഹിതം സംഭവം പ്രചരിച്ചിരുന്നു. പെൺകുട്ടിയെ മർദിച്ചതിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നു പറഞ്ഞ് പലരെയും തെറ്റിദ്ധരിപ്പിക്കാനും അരുൺ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.സ്കൂളിൽ നിന്നു തിരിച്ചു വന്ന സമയത്തായിരുന്നു പെൺകുട്ടിക്കു നേരെ ആക്രമണമുണ്ടായത്. അമ്മയും മൂത്ത സഹോദരനും ജോലിക്കു പോയിരുന്നു. മറ്റൊരു സഹോദരൻ സ്കൂളിൽ നിന്നു തിരിച്ചു വന്നിരുന്നില്ല. ഈ സമയം കരുതിക്കൂട്ടിയാണ് പ്രതി വീട്ടിലേയ്ക്ക് കയറിയത്.

കുട്ടിയെ മുന്‍പ് വഴിയില്‍ വച്ച്‌ പ്രതി കണ്ടിരുന്നു. കുട്ടിയുടെ മൂത്ത സഹോദരനുമായി പരിചയം സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കൃത്യം നടത്തുന്നതിന് വേണ്ടിയാണ് പ്രതി ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 2017 ല്‍ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ മോഷണ കേസിലെ പ്രതിയാണ് അരുണ്‍ സുരേഷ്. പിന്നീട് പലതവണ മദ്യപിച്ച്‌ വാഹനമോടിച്ച കേസുകളിലും പ്രതി ഉള്‍പ്പെട്ടിട്ടുണ്ട്. സ്ഥിരം മദ്യത്തിന് അടിമയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. കെട്ടിട നിര്‍മ്മാണതൊഴിലാളിയായും മൈക്ക് സെറ്റ് ഓപ്പറേറ്ററായും തൊഴില്‍ ചെയ്തു വരുന്നു. ഒന്നര വര്‍ഷം മുമ്പ് വിവാഹിതനായി. ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും പൊലീസ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ പൂജ നടത്താന്‍ എത്തിയ ആള്‍ ദൈവത്തിന്റെ ലീലാവിലാസങ്ങള്‍...  (28 minutes ago)

പതിനഞ്ചുവയസ്സുകാരിയെ സഹോദരീഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു  (44 minutes ago)

സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം  (56 minutes ago)

ദില്ലിയിലെ സംഘർഷം; വെടിയേറ്റ പതിന്നാലുകാരൻ വേദന സഹിച്ചത് മണിക്കൂറുകൾ; ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ നാട്ടുകാർ  (1 hour ago)

ദില്ലി കലാപം നിയന്ത്രണ വിധേയമെന്ന് പൊലീസ്; ജനങ്ങൾ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങൾ ഒഴിവാക്കണമെന്നും ദില്ലി പൊലീസിന്റെ ആഹ്വാനം  (1 hour ago)

ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി  (1 hour ago)

കൂടിക്കാഴ്ചയിൽ ഇന്ത്യാ പാക് ബന്ധം ചർച്ചയായി; മധ്യസ്ഥത ആവശ്യമെങ്കിൽ തയ്യാറാണ്; അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ്  (1 hour ago)

ഭീകരവാദം നേരിടാൻ മോദിക്ക് കഴിയും; ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനമില്ലെന്ന് അദ്ദേഹം പറഞ്ഞു ; ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ മുള്ളാണ് കശ്മീർ; മതസ്വാതന്ത്ര്യം അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ  (1 hour ago)

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി  (1 hour ago)

ഡല്‍ഹിയില്‍ മരണം ഒമ്പത് ആയി... പരക്കെ ആക്രമണം ..  (1 hour ago)

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ്; അടുത്ത വർഷം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ; തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു  (1 hour ago)

മൂന്നു പതിറ്റാണ്ടുകാലം ഈജിപ്‍ത് ഭരിച്ച ഹോസ്‍നി മുബാറക് ഇനി ഓർമ്മ; ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ചികിത്സയില്‍ കഴിയവെ അന്തരിച്ചു  (2 hours ago)

ദില്ലിയിലേത് ആഹ്വാനം ചെയ്ത കലാപം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിന് കത്തയച്ചു; പി കെ കുഞ്ഞാലിക്കുട്ടി  (2 hours ago)

ക്ലോസറ്റിൽ വീണ താക്കോലെടുക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ തടഞ്ഞത് മറ്റൊന്ന്; എന്നാൽ അതെടുക്കാൻ ശ്രമിക്കുന്നതിനിടെ കൈ കുടുങ്ങി; യുവാവ് അകപ്പെട്ടത് മണിക്കൂറുകൾ; ഒടുവിൽ രക്ഷപ്പെട്ടത് ഇങ്ങനെ  (2 hours ago)

എസ് ബി ഐ ലോക്കര്‍ നിരക്കിൽ വന്‍ വർധന...  (2 hours ago)

Malayali Vartha Recommends