ചന്ദ്രബോസിന്റെ കൊലപാതകം: നിസാമിന്റെ ഭാര്യ അമല്‍ സാക്ഷിയാകും

നിസാമിന്റെ ഭാര്യ അമല്‍ ചന്ദ്രബോസ് കൊലക്കേസിലെ പ്രധാനസാക്ഷികളിലൊരാളായി മാറും. നിസാമിനൊപ്പം കാറില്‍ കയറിയ അമല്‍ നിസാം ചന്ദ്രബോസിനെ ആക്രമിക്കുന്നതു കണ്ടിരുന്നുവെങ്കിലും തടയാന്‍ സാധിച്ചിരുന്നില്ല. തടയാന്‍ സാധിച്ചില്ലെന്നതുകൊണ്ട് അമലിനെ പ്രതിയാക്കാന്‍ കഴിയില്ലെന്നാണു പോലീസ് പറയുന്നത്. തടയാന്‍ സാധിക്കാത്ത വിധം നിസഹായവസ്ഥയിലായിരുന്നു അമലെന്നാണു പോലീസിന്റെ നിഗമനം. പോലീസ് നോട്ടീസയച്ചതിനെ തുടര്‍ന്നാണ് അമല്‍ മൊഴി നല്‍കിയത്. സിറ്റി പോലീസ് കമ്മീഷണര്‍ നിശാന്തിനിയും അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന എസിപി ആര്‍. ജയചന്ദ്രന്‍പിള്ളയും അമലിന്റെ മൊഴി പരിശോധിച്ചു തുടര്‍നടപടികളെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha