Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മീറ്ററുകള്‍ക്ക് അനക്കമില്ല; വൈദ്യുതി ബോര്‍ഡിന് ഇരുട്ടടി

24 FEBRUARY 2015 09:55 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്ത് അതിദ്രുത വൈദ്യുതി വികസന പദ്ധതി (ആര്‍.എ.പി.ഡി.ആര്‍.പി.) പ്രകാരം വാങ്ങിയ ഇലക്‌ട്രോണിക് മീറ്ററുകള്‍ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ ജൂണില്‍ ഉപയോക്താക്കള്‍ക്കു നല്‍കിയ പന്ത്രണ്ടു ലക്ഷം മീറ്ററുകളാണ് വൈദ്യുതി ഉപയോഗം രേഖപ്പെടുത്താനാകാതെ ഉപയോഗ ശൂന്യമായത്. വൈദ്യുതി മീറ്റര്‍ വാങ്ങിയ ഇനത്തിലും റീഡിങ് കൃത്യമായി രേഖപ്പെടുത്താത്തതും ഖജനാവിനു നൂറു കോടി രൂപയിലേറെ നഷ്ടം വരുത്തിയെന്നാണു കണക്കുകള്‍. മീറ്ററില്‍ വൈദ്യുതി ഉപയോഗം കാണിക്കുന്ന ഇലക്‌ട്രോണിക് ഡിസ്‌പ്ലെ തെളിയാത്തതു മൂലം പഴയ ബില്‍ പ്രകാരമാണ് ബില്‍ നല്‍കുന്നത്. കഴിഞ്ഞ മണ്‍സൂണ്‍ കാലത്താണ് മീറ്ററുകള്‍ മാറ്റിവച്ചത്.
വേനലില്‍ വൈദ്യുതി ഉപഭോഗം കുതിച്ചിയരുമ്പോള്‍ ഓടാത്ത മീറ്ററുകള്‍ ബോര്‍ഡിന് വലിയ ബാദ്ധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്.
വേനല്‍ കനത്തതോടെ വൈദ്യുതി ഉപയോഗം ഇരട്ടിയിലേറെ വര്‍ധിച്ചതു ബോര്‍ഡിന് പ്രതിദിനം 15 ലക്ഷം യൂണിറ്റ് വൈദ്യുതി നഷ്ടമുണ്ടാക്കുന്നു. സംസ്ഥാനത്ത് 85 ലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ 11,77,276 സിംഗിള്‍ ഫേസ് മീറ്ററുകളും 44.094 ത്രീഫേസ് മീറ്ററുകളുമുണ്ട്. മീറ്റര്‍ തകരാര്‍ ചിലയിടങ്ങളില്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയേറെ മീറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നത് ഗൗരവമേറിയ കാര്യമാണ്. ഗുണനിലവാരമില്ലാത്ത മീറ്ററുകള്‍ വാങ്ങിയതാണ് വൈദ്യുതി ബോര്‍ഡിനെ ഇത്തരമൊരു പ്രതിസന്ധിയില്‍ കൊണ്ടുചെന്നെത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (3 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (4 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (16 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (33 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

Malayali Vartha Recommends