Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാര്‍ കോഴ തള്ളാതെ കത്തോലിക്കാസഭ: കേരള കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനം

24 FEBRUARY 2015 12:35 PM IST
മലയാളി വാര്‍ത്ത.

ബാര്‍ കോഴയുടെയും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളുടെയും പേരില്‍ ആരോപണ വിധേയരെയും കേരള കോണ്‍ഗ്രസിനെയും പേരെടുത്തു പറയാതെ രൂക്ഷമായി പരോക്ഷ വിമര്‍ശനം ചൊരിഞ്ഞ് കത്തോലിക്കാസഭ. തെളിവും സാക്ഷികളും രേഖയുമില്ലെങ്കിലും കോഴ കൊടുക്കുന്നവനും വാങ്ങുന്നവനും സാമൂഹ്യദ്രോഹികളും കുറ്റവാളികളുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രസിദ്ധീകരണമായ \'ലെയ്റ്റി വോയ്‌സ് \' പുതിയ ലക്കത്തില്‍ പറയുന്നു. കേരള കോണ്‍ഗ്രസിന്റെ അദ്ധ്വാനവര്‍ഗ സിദ്ധാന്തത്തെയും മാസിക കളിയാക്കുന്നുണ്ട്.
അഴമതിക്കെതിരെ അണിചേരുക എന്ന മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ഷെവലിയര്‍ വി.സി സെബാസ്റ്റ്യനാണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. പൊതുപ്രവര്‍ത്തനം നിസ്വാര്‍ത്ഥമായ സേവനമാണെന്ന് മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു. ജനങ്ങളെ കൊള്ളയടിക്കാനും ലക്ഷങ്ങള്‍ കൊയ്‌തെടുക്കാനുമുള്ള കച്ചവടവുമല്ല. അധികാരം ജനസേവനത്തിന് പകരം അഴിമതിയ്ക്കുള്ള ചവിട്ടുപടിയായി മാറി. അഴിമതി പരസ്യമായ രഹസ്യമാണ്. തെളിവുകള്‍ക്കായി വ്യക്തമായ രേഖകളോ സാക്ഷികളോ കാണില്ല. കോഴ കൊടുക്കുന്നവനും കോഴ വാങ്ങുന്നവനും ജനാധിപത്യ അധികാരങ്ങളെയും നിയമത്തെയും നീതിപീഠത്തെയും വിലയ്‌ക്കെടുക്കുന്ന സാമൂഹ്യദ്രോഹികളും കുറ്റവാളികളുമാണ്.
മദ്യമാഫിയാ സംഘങ്ങളും അധോലോക അവതാരങ്ങളും മാത്രമല്ല, മദിരാക്ഷിക്കൂട്ടങ്ങളും ചേര്‍ന്നാണ് നാടു ഭരിക്കുന്നത്. അഴമിതിയെ ആശ്‌ളേഷിക്കാനോ വെള്ള പൂശാനോ െ്രെകസ്തവ വിശ്വാസികള്‍ക്കാകില്ല. കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവില്‍ പോലും അഴിമതിയുടെ ദുര്‍ഗന്ധവും കണ്ണികളും നിറഞ്ഞു. ഗ്രൂപ്പുകളായി തമ്മിലടിക്കുന്ന കര്‍ഷക പാര്‍ട്ടികള്‍ എന്നാണ് കേരള കോണ്‍ഗ്രസിനെ വിശേഷിപ്പിക്കുന്നത്. കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. റബര്‍ ഇറക്കുമതിക്കെതിരെ വഴിപാട് സമരമാണ് നടത്തിയത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളോട് മുഖം തിരിഞ്ഞ് അധികാരത്തില്‍ അള്ളിപ്പിടിച്ച് ഇരിക്കുകയായിരുന്നു. അദ്ധ്വാനവര്‍ഗ സിദ്ധാന്തം പ്രസംഗിച്ചതുകൊണ്ടോ വാഗ്ദാന പെരുമ്പറ മുഴക്കിയതുകൊണ്ടോ ജനം കൂടെ നില്‍ക്കില്ലെന്ന് തിരിച്ചറിയണം. മാറാന്‍ തയ്യാറായില്ലെങ്കില്‍ കര്‍ഷക പാര്‍ട്ടികള്‍ കാലഹരണപ്പെടും. കേരളത്തിലെ െ്രെകസ്തവസമൂഹത്തെ സ്ഥിരനിക്ഷേപം പോലെ കൊണ്ടുനടന്ന് വിലപേശി രാഷ്ട്രീയനേട്ടം കൊയ്തവര്‍ സമുദായത്തിന് എന്തു നേടിത്തന്നെന്ന് വിശ്വാസികളും വിലയിരുത്തണമെന്ന് മുഖപ്രസംഗം പറയുന്നു.
കര്‍ഷക പാര്‍ട്ടികളില്‍ അധികാര കൊതിയുള്ള അല്‍പ്പന്മാര്‍ മാത്രമേയുള്ളുവെന്നും പരിഹസിക്കുന്നുണ്ട്. അദ്ധ്വാനവര്‍ഗ സിദ്ധാന്തം ചവച്ചരച്ചു തിന്നാല്‍ മണ്ണില്‍ പണിയെടുക്കുന്നവന്റെ വിശപ്പ് മാറുമോയെന്ന ചോദ്യവും സിദ്ധാന്തത്തിന്റെ സൃഷ്ടാവായ കെ.എം മാണിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ലക്ഷ്യം വെച്ചാണെന്ന് വ്യക്തം. ബാര്‍ കോഴ ആരോപണങ്ങളെ തള്ളിക്കളയാത്ത മുഖപ്രസംഗം തെളിവില്ലെന്നത് കൊണ്ട് കോഴ ആരോപണം ഇല്ലാതാകില്ലെന്നും വ്യക്തമാക്കുന്നുണ്ട്. കെ.എം മാണിയെ രക്ഷിക്കാന്‍ സഭയിലെ പ്രമുഖരായ ചിലര്‍ തന്നെ രംഗത്തിറങ്ങിയ സാഹചര്യത്തിലാണ സഭാ പ്രസിദ്ധീകരണം രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുന്നതെന്നതും ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (3 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (4 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (16 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (33 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

Malayali Vartha Recommends