യുഎസുമായുള്ള ബന്ധം ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനു കരുത്തേകുമെന്ന് ടി.പി. ശ്രീനിവാസന്‍

ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെട്ടത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനു കരുത്തേകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ സ്വപ്നങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും യുഎന്നിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഐഐഎമ്മിലെ ഡോ. മഹേഷ് ഭവേ മുഖ്യപ്രഭാഷണം നടത്തി. കെഎംഎ പ്രസിഡന്റ് പി.പ്രേംചന്ദ്, മാത്യു ഉറുമ്പത്ത്, ഓണററി സെക്രട്ടറി വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവര്‍ സംബന്ധിച്ചു. ഇന്നു വൈകുന്നേരം മൂന്നിന് മാനേജ്‌മെന്റ് ഹൗസില്‍ മേക്ക് ഇന്‍ ഇന്ത്യ എംഎസ്എംഇ മേഖലയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കൊച്ചി കപ്പല്‍ നിര്‍മാണശാല സിഎംഡി കെ.സുബ്രഹ്മണ്യം മുഖ്യാതിഥിയാകും. എന്‍എസ്ഇ ബിസിനസ് ഡവലപ്‌മെന്റ് മേധാവി രവി വാരണാസി, ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍ നായര്‍, ജോമോന്‍ ജോസഫ് എന്നിവര്‍ സംബന്ധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























