Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നിസാമിന്റെ അവിഹിത ബന്ധം പുറത്ത് വിട്ട് ഭാര്യ അമലിനെ വെള്ള പൂശി രക്ഷിക്കാനുള്ള ശ്രമത്തില്‍ പോലീസ്

24 FEBRUARY 2015 10:15 PM IST
മലയാളി വാര്‍ത്ത.

ചന്ദ്രബോസിനെ കൊലപ്പെടുത്തിയ മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിനെ വെള്ള പൂശി കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ പോലീസ്. അമലിനെ സാക്ഷിയാക്കിയതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നതോടെയാണ് നിസാമും ഭാര്യയും തമ്മില്‍ ഉടക്കാണെന്നു വരുത്താന്‍ പൊലീസിന്റെ തന്നെ ശ്രമം നടക്കുന്നത്. നിസാമിനെ ഭാര്യയും കൈവിട്ടു എന്ന തരത്തില്‍ ആദ്യം പൊലീസ് വൃത്തങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.
എന്നിട്ടും വിമര്‍ശനം കടുത്തതോടെയാണ് നിസാമിന്റെ അവിഹിത ബന്ധത്തില്‍ ഭയപ്പെട്ട് ഭാര്യ മൊഴി ചൊല്ലാന്‍ ശ്രമിച്ചു എന്ന കഥ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. രണ്ട് പേരും തമ്മില്‍ ഉടക്കാണ് എന്ന് വരുത്തിയ ശേഷം സാക്ഷിയാക്കി അമലിനെ രക്ഷിക്കാനുള്ള ഒത്തുകളിയുടെ ഭാഗമാണ് ഇതെന്നാണ് ആക്ഷേപം.
ഭാര്യയുമായി ഇപ്പോള്‍ പെട്ടെന്ന് പിണങ്ങാന്‍ ഒരു കാരണവും ഇല്ലെന്നാണ് നിസാമിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. നിസാമിന്റെ ചെയ്തികള്‍ക്കെല്ലാം ഭാര്യ കൂട്ട് ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ചന്ദ്രബോസിനെ വലിച്ച് കയറ്റി വണ്ടിയില്‍ ഇട്ട് ഡ്രൈവ് ചെയ്തത് ഭാര്യയെയും കയറ്റിക്കൊണ്ടാണ്. മുമ്പ് പല കേസുകള്‍ ഉണ്ടായപ്പോഴും ഇവര്‍ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു. 
മുമ്പ് ബംഗളൂരുവിലെ ഒരു യുവതിയുമായി നിസാമിന് അടുപ്പമുണ്ടായപ്പോള്‍ ആ വിഷയത്തില്‍ ഭാര്യ അമല്‍ വിവാഹമോചനത്തിന്റെ വക്കുവരെ എത്തിയിരുന്നെന്നും മറ്റുമുള്ള കഥകളാണ് ഇപ്പോള്‍ അന്വേഷണസംഘം പറയുന്നത്.
പല സ്ത്രീകളുമായും നിസാമിന് ബന്ധമുണ്ടായിരുന്നെന്നും ബാംഗ്ലൂരിലെ ഫ്‌ളാറ്റില്‍ ഒരു യുവതിയുമായി ഒരുമിച്ച് താമസിച്ചുവെന്നുമുള്ള കാര്യങ്ങള്‍ ഭാര്യയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. തൃശൂരിനടുത്ത് ഒരു കോടി രൂപ വിലയുള്ള ഫഌറ്റ് ഈ യുവതിക്കായി നിസാം വാങ്ങിയെന്നാണ് കഥ. ഇതിനു പിന്നാലെ യുവതിക്കായി ഒരു കോടിയിലധികം രൂപ വിലയുള്ള ആഡംബര കാര്‍ വാങ്ങി. പുതിയ കാറില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഇരുവരും ചേര്‍ന്നെടുത്ത ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ഫേസ് ബുക്കില്‍ വന്ന ഫോട്ടോ അമലിന്റെ കണ്ണില്‍പ്പെട്ടു. നിസാമുമായി ഒത്തുപോകാന്‍ കഴിയാതെ തൃശൂരിലെ ഫ്‌ളാറ്റില്‍ നിന്ന് നിരവധി തവണ സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പുറപ്പെട്ട അമല്‍ പിന്നീട് തിരിച്ചു വന്നിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.
ഫേസ്ബുക്കില്‍ മറ്റൊരു പെണ്ണുമൊത്തുള്ള നിസാമിന്റ ഫോട്ടോ കണ്ടതോടെ ബന്ധം അവസാനിപ്പിക്കാന്‍ തന്നെ അമല്‍ തീരുമാനിച്ചതായും പറയുന്നു. ഇക്കുറി താന്‍ ബന്ധം വേര്‍പെടുത്തുമെന്ന് അമല്‍ തറപ്പിച്ചു പറഞ്ഞത്രെ. നിസാമിന്റെ ഭൂരിഭാഗം സ്വത്തുക്കളും അമലിന്റെ പേരിലായിരുന്നു. മൊഴി ചൊല്ലി പിരിഞ്ഞാല്‍ കോടിക്കണക്കിന് രൂപ നഷ്ടമാകുമെന്ന് ബോധ്യമായതിനാലാണ് നിസാം അമലുമായി ഒത്തുതീര്‍പ്പിന് തയ്യാറായതെന്നും പറയപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends