Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ നയം പ്രഖ്യാപിച്ച് ജനകീയനായ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

25 FEBRUARY 2015 07:51 AM IST
മലയാളി വാര്‍ത്ത.

ഇടതുമുന്നണി വിട്ട് പോയവര്‍ തിരികെ വന്നാല്‍ തുറന്ന സമീപനം സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍. എകെജി സെന്ററില്‍ സെക്രട്ടറിയായി ചാര്‍ജ്ജ് എടുത്ത ശേഷം ഒരു പ്രമുഖ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.പിയും ഐക്യ ജനതാദളും ഇപ്പോഴത്തെ നിലപാട് തിരുത്തി മടങ്ങാന്‍ തയ്യാറായാല്‍ അവരെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തുറന്ന സമീപനം സ്വീകരിക്കും. എന്നാല്‍ ഇപ്പോഴത്തെ മുന്നണിയില്‍ നിന്നു ലഭിക്കുന്ന പരമാവധി ആനുകൂല്യങ്ങള്‍ നേടിയ ശേഷം തിരഞ്ഞെടുപ്പിനു മുമ്പായി സീറ്റിന്റെ പേരില്‍ വില പേശി വരാമെന്നാണ് കരുതുന്നതെങ്കില്‍ അനുവദിക്കില്ല. രാഷ്ട്രീയ നിലപാടിന്റെ പേരിലല്ലാത്ത മുന്നണി മാറ്റം ജനം അറപ്പോടെയാവും കാണുകയെന്ന് കോടിയേരി പറഞ്ഞു.
ആര്‍.എസ്.പിയും ഐക്യ ജനതാദളും നവസാമ്പത്തിക ഉദാരവത്കരണ നയത്തിന് എതിരായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്ന പാര്‍ട്ടികളാണ്. വീരേന്ദ്ര കുമാറിന്റെ ലേഖനങ്ങളും പുസ്തകങ്ങളും ഉദാരവത്കരണ നയങ്ങള്‍ക്ക് എതിരായ സമരത്തിന് ശക്തി പകര്‍ന്നവയായിരുന്നു. രാഷ്ട്രീയ നിലപാടിന്റെ പേരിലല്ല, സീറ്റിനെ ചൊല്ലിയാണ് മുന്നണി വിട്ടത്.
സെക്രട്ടറിയായതിനാല്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. എം.എല്‍.എ എന്ന നിലയില്‍ ഇപ്പോഴത്തെ കാലാവധി പൂര്‍ത്തിയാക്കും. പാര്‍ട്ടിക്കു പുറത്തുള്ള ജനങ്ങളെ കൂടി ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലേക്ക് സമരരൂപങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തും. പാര്‍ട്ടി അംഗങ്ങളില്‍ ആരെങ്കിലും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നത് പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ പരിശോധിക്കും. വി.എസ്. അച്യുതാനന്ദനുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ജനറല്‍ സെക്രട്ടറി തന്നെ മുന്‍കൈയെടുത്തിട്ടുണ്ട്. തുടര്‍ന്നും ആ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. വി.എസിനെ പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പ് കേന്ദ്ര കമ്മിറ്റിയില്‍ പരിഗണിക്കേണ്ട അടിയന്തര സ്വഭാവുമുള്ളതല്ല.
പാര്‍ട്ടിയിലെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും അലവന്‍സ് നല്‍കണമെന്ന് സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. സി.പി.എം, സി.പി.ഐ ബന്ധം ശക്തിപ്പെടുത്തുമെന്നും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ പരസ്യ പ്രസ്താവന ഒഴിവാക്കി പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും കൊടിയേരി പറഞ്ഞു. ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെയും യോജിച്ച പ്രവര്‍ത്തനത്തിലൂടെ ഇടതു രാഷ്ട്രീയ അടിത്തറ കൂടുതല്‍ ശക്തമാക്കും.പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത് കൊണ്ട് സ്വാഭാവികമായും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ആക്രമണം തനിക്കു നേരെ ഉണ്ടാകാമെന്നും കോടിയേരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (2 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (15 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (32 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (11 hours ago)

Malayali Vartha Recommends