മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു

മദ്യ ലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടികൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന്് പോലീസ് ജ്യേഷ്ഠനെ അറസ്റ്റ് ചെയ്തു. കല്ലറ ലീല ഭവനില്‍ രവീഷാണ് മരിച്ചത്.ഇന്നലെ രാത്രിയിലാണ് സംഭവം.ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരന്‍ പ്രവീഷിനെ പാങ്ങോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസില്‍ നിന്ന് ലഭിച്ച വിവരം. കൂലിപ്പണിക്കാരായിരുന്ന ഇരുവരും അവിവാഹിതരാണ്. അമ്മ പ്രശോഭന നേരത്തെ മരിച്ചിരുന്നു. അച്ഛന്‍ രഘു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















