Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃശൂര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിന് സസ്‌പെന്‍ഷന്‍.

26 FEBRUARY 2015 02:14 PM IST
മലയാളി വാര്‍ത്ത.

തൃശൂര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിന് സസ്‌പെന്‍ഷന്‍. എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് നടപടിയെടുത്തത്. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിനെ ഒറ്റയ്ക്ക് ചോദ്യം ചെയ്തതില്‍ ചട്ടലംഘനം നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അന്വേഷണ ഉദ്യോഗസ്ഥന്‍ അല്ലാതിരുന്നിട്ടും ജേക്കബ് ജോബ് മറ്റ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി പ്രതിയുമായി ഒരു മണിക്കൂറിലേറെ സംസാരിച്ചിരുന്നു. ഇത് ശരിയായ നടപടിയല്ലെന്ന് ഐജി ടി.ജെ ജോസ് എഡിജിപി ശങ്കര്‍റെഡ്ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിഷാമുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കന്‍ ജേക്കബ് ജോബ് ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് എഡിജിപി നേരത്തേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഒത്തുതീര്‍പ്പ് ആരോപണം ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
അറസ്റ്റിലായ വേളയില്‍ അന്വേഷണ സംഘത്തെ അറിയിക്കാതെ നിസാമുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയത് ദുരുദ്ദേശത്തോടെയാണെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ അന്വേഷണത്തിന് ഇടെയാണ് തൃശൂര്‍ കമ്മീഷണറായിരുന്ന ജേക്കബ് ജോബ് പത്തനംതിട്ടയിലേക്ക് മാറ്റിയത്.
മറ്റൊരു കേസില്‍ നിഷാമിനെ കോടതിയില്‍ ഹാജരാക്കിയത് അതീവ രഹസ്യമായി. കോടതി നടപടി ആരംഭിക്കുന്നതിനു മുമ്പ് രഹസ്യമായി ഓഫീസ് മുറിയിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ച് വേണ്ടപ്പെട്ടവരുമായി സംസാരിക്കാനും നിസാമിനു പൊലീസ് സൗകര്യമൊരുക്കിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നിസാമിനെ ചന്ദ്രബോസ് വധക്കേസില്‍നിന്നും രക്ഷിക്കാന്‍ ജേക്കബ് ജോബ് ശ്രമിക്കുന്നുവെന്ന് ആരോപണം ശക്തമായ സാഹചര്യത്തിലാണ് ജേക്കബ് ജോബിന് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍ നിസാമിനെ അന്വേഷണസംഘം സുഖവാസത്തിനെന്ന പോലെയാണു ബെംഗളൂരുവില്‍ തെളിവെടുപ്പിനു കൊണ്ടുപോയതെന്ന വാര്‍ത്തയുടെ നിജസ്ഥിതി മനസിലാക്കാനും പൊലീസുകാര്‍ നിസാമിനോട് പണം ചോദിച്ചു എന്ന വിവരം അറിഞ്ഞതിനെതുടര്‍ന്നുമാണ് താന്‍ തനിച്ചു നിസാമിനെ ചോദ്യം ചെയ്തതെന്നാണ് ജേക്കബ് ജോബ് മൊഴി നല്‍കുകയുണ്ടായി.
സ്‌റ്റേഷനില്‍ റൈറ്റര്‍ പണം ചോദിച്ചുവെന്ന് നിസാം സമ്മതിച്ചെന്നും എന്നാല്‍ മൊഴി നല്‍കാന്‍ തയ്യാറായില്ലെന്നും ജേക്കബ് പറഞ്ഞു. നിന്റെ രക്ഷ ഞാന്‍ എഴുതുന്നത് അനുസരിച്ചാകുമെന്ന് ഈ പൊലീസുകാരന്‍ പറഞ്ഞതായി നിസാം വെളിപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് സി വി ആനന്ദ ബോസ്  (11 minutes ago)

ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതയില്‍ എതിര്‍ത്ത് സര്‍ക്കാര്‍  (24 minutes ago)

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായി  (29 minutes ago)

ബില്ലുകളും റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേട്: അയ്യപ്പ സംഗമ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍  (56 minutes ago)

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (2 hours ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (3 hours ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (3 hours ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (3 hours ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (4 hours ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (4 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (4 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (4 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (4 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (5 hours ago)

Malayali Vartha Recommends