Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിധി വരുന്നതിന് മുമ്പ് കോടതികളില്‍ വരുന്ന ചര്‍ച്ചകള്‍ വാര്‍ത്തകളാക്കരുതെന്ന് ഗവര്‍ണര്‍ പി സദശിവം

27 FEBRUARY 2015 11:28 AM IST
മലയാളി വാര്‍ത്ത.

വിധി വരുന്നതിന് മുമ്പ് പ്രസ്താവത്തിന് മുമ്പ് കോടതിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ വാര്‍ത്തകളാക്കുന്നത് നല്ലതല്ലെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പലതലങ്ങളില്‍ ചര്‍ച്ച നടത്തേണ്ടതുണ്ട്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കോടതിക്കുള്ളില്‍ ചര്‍ച്ച നടക്കുമ്പോള്‍ അത് വാര്‍ത്താ തലക്കെട്ടുകളായി ദൃശ്യപത്രമാധ്യമങ്ങളില്‍ വരുന്നതായും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് കൂടിയായ സദാശിവം പറഞ്ഞു.\' ക്രിമിനല്‍ ജസ്റ്റിസ് സെന്റന്‍സിങ് ആന്‍ഡ് പബ്ലിക് പോളിസി \' എന്നവിഷയത്തില്‍ ഗവ. ലോ കോളേജില്‍ ആരംഭിച്ച ദേശീയ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്രിമിനല്‍ നടപടിചട്ടത്തിലെ ഭേദഗതിക്ക് നിര്‍ണായകമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞത് പശ്ചിമബംഗാളില്‍ നിന്നുവന്ന ഒരു പത്രവാര്‍ത്തയാണെന്ന് സദാശിവം പറഞ്ഞു. ഇത് സംബന്ധിച്ച സമിതിയില്‍ താന്‍ അംഗമായിരുന്ന കാലത്ത് പശ്ചിമബംഗാളില്‍ നടന്ന കൂട്ടബലാത്സംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബലാത്സംഗത്തിനിരയായ സ്ത്രീകളില്‍ നിന്ന് മൊഴിയെടുക്കേണ്ടത് വനിതാ കോണ്‍സ്റ്റബിളാണെന്നും സ്വകാര്യ ആശുപത്രികളില്‍ സൗജന്യമായി ചികിത്സ നല്‍കണമെന്നുമുള്ള നിര്‍ദേശത്തിന് നിയമപരമായി പ്രാബല്യം നല്‍കി.
ക്രിമിനല്‍ നടപടിച്ചട്ട ഭേദഗതി മലയാളത്തില്‍ തര്‍ജമ ചെയ്ത് എല്ലാ പോലീസുകാര്‍ക്കും എത്തിച്ചുനല്‍കാന്‍ ഇവിടത്തെ ആഭ്യന്തരമന്ത്രിയോട് ഒരു ചടങ്ങിനിടയില്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് സി വി ആനന്ദ ബോസ്  (10 minutes ago)

ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതയില്‍ എതിര്‍ത്ത് സര്‍ക്കാര്‍  (23 minutes ago)

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായി  (28 minutes ago)

ബില്ലുകളും റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേട്: അയ്യപ്പ സംഗമ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍  (55 minutes ago)

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (2 hours ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (3 hours ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (3 hours ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (3 hours ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (4 hours ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (4 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (4 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (4 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (4 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (4 hours ago)

Malayali Vartha Recommends