Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊക്കയിന്‍ കേസില്‍ വന്‍ അട്ടിമറി നടന്നതായി സൂചന

27 FEBRUARY 2015 12:59 PM IST
മലയാളി വാര്‍ത്ത.

കൊക്കെയ്ന്‍ കേസിലെ പ്രതികളെ രക്ഷിക്കാനായി അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നതായി സൂചന.കഴിഞ്ഞ ദദിവസം പോലീസ് കോടതിയില്‍ സമര്‍പ്പിച്ച രക്തസാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആയതോടെയാണ ് ഈ സംശയം ബലിപ്പെടുന്നത്.
പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയേക്കാവുന്ന ലാബ് റിപ്പോര്‍ട്ട് വളരെ തിടുക്കത്തില്‍ കോടതിയിലെത്തിയതും ദുരൂഹതയുയര്‍ത്തുന്നുണ്ട്. പ്രതികള്‍ക്ക് ഇപ്പോഴും ജാമ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് അനുകൂലമായ ലാബ് റിപ്പോര്‍ട്ട് കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്. കേസിലെ പ്രതികളായ യുവനടന്‍ ഷൈന്‍ ടോം ചാക്കോ, സഹ സംവിധായക ബ്‌ളെസി സില്‍വസ്റ്റര്‍, രേഷ്മ രംഗസ്വാമി, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരെ ജനുവരി 31 നാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ രക്ത സാമ്പിളുകള്‍ ഇക്കഴിഞ്ഞ രണ്ടിന് കാക്കനാട് റീജണല്‍ ലാബിലേക്ക് അയയ്ക്കുകയും ചെയ്തു. എന്നാല്‍, രക്തത്തില്‍ കെക്കെയ്‌നിന്റെ അംശമില്ലെന്ന റിപ്പോര്‍ട്ട് വളരെ വേഗത്തിലാണ് ലാബില്‍ നിന്ന് പുറത്തുവന്നത്.
സാധാരണഗതിയില്‍ ലാബില്‍ നിന്ന് ഒരു റിപ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. മുന്‍ഗണനാക്രമം പരിഗണിക്കാതെ റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുമില്ല. അതേസമയം, കെക്കെയ്ന്‍ രക്തത്തില്‍ കലര്‍ന്നാല്‍ എഗ്‌ളോനൈന്‍ മീഥൈല്‍ എസ്റ്റര്‍, ബെന്‍സോയില്‍ ഗ്‌ളോനൈന്‍ എന്നിവയായി മാറും. ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിയണമെങ്കില്‍ ഡല്‍ഹിയിലെ നാഷണല്‍ കെമിക്കല്‍ ലാബില്‍ ഹൈ പ്രിസിഷന്‍ ലിക്വിഡ് ക്രൊമോട്ടോഗ്രഫി (എച്ച്.എല്‍.പി.സി)എന്ന പരിശോധന നടത്തണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരില്‍ നിന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഉപയോഗിച്ച സിഗരറ്റിലെ സ്രവവും രക്തവും ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
കാക്കെയ്ന്‍ ഉപയോഗിച്ചില്ലെന്ന റിപ്പോര്‍ട്ട് രേഷ്മ രംഗസ്വാമി ഒഴിച്ചുള്ള പ്രതികള്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള അനുകൂല ഘടകമാകും. രേഷ്മയില്‍ നിന്ന് ഏഴു ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തതിനാല്‍ ഇവര്‍ക്കെതിരെയുള്ള കേസ് ദുര്‍ബലമാകില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് സി വി ആനന്ദ ബോസ്  (10 minutes ago)

ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതയില്‍ എതിര്‍ത്ത് സര്‍ക്കാര്‍  (23 minutes ago)

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായി  (28 minutes ago)

ബില്ലുകളും റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേട്: അയ്യപ്പ സംഗമ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍  (55 minutes ago)

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (2 hours ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (3 hours ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (3 hours ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (3 hours ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (4 hours ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (4 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (4 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (4 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (4 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (4 hours ago)

Malayali Vartha Recommends