Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എതിരാളികള്‍ക്ക് അനാവശ്യ വിമര്‍ശനത്തിന് അവസരമൊരുക്കി; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ശശി തരൂര്‍

27 FEBRUARY 2015 09:38 PM IST
മലയാളി വാര്‍ത്ത.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി രംഗത്ത്. പാര്‍ട്ടിയില്‍ നിന്നും രാഹുല്‍ ഗാന്ധി അവധിയെടുത്ത സമയം ഉചിതമായില്ലെന്നു തരൂര്‍. അദ്ദേഹം എതിരാളികള്‍ക്ക് അനാവശ്യ വിമര്‍ശനത്തിന് അവസരമൊരുക്കുകയും ചെയ്‌തെന്ന് തരൂര്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ഭാവിപരിപാടികളെക്കുറിച്ച് ചിന്തിക്കാനും തീരുമാനമെടുക്കാനുമായാണ് രാഹുല്‍ രണ്ടാഴ്ച പാര്‍ട്ടിയില്‍ നിന്നു അവധിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ അവധിയെടുത്ത രാഹുല്‍ എവിടെയാണെന്ന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. അതിനിടെ രാഹുല്‍ ഉത്തരാഖണ്ഡിലാണെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തന്നെ ഇതു തള്ളി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ രാഹുല്‍ അവധിയെടുത്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് തരൂരിന്റെ വിമര്‍ശനം. 
ഏപ്രിലില്‍ നടക്കാനിരിക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കാനാണ് രാഹുല്‍ അവധിയെടുത്തിരിക്കുന്നതെന്നാണ് അനൗദ്യോഗിക അറിയിപ്പ്. പാര്‍ട്ടിയില്‍ പൊളിച്ചെഴുത്ത് വേണമെന്നും സോണിയാ ഗാന്ധിക്കു ചുറ്റുമുള്ള കുറെയധികം നേതാക്കളെ ഒഴിവാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് സി വി ആനന്ദ ബോസ്  (10 minutes ago)

ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതയില്‍ എതിര്‍ത്ത് സര്‍ക്കാര്‍  (23 minutes ago)

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായി  (28 minutes ago)

ബില്ലുകളും റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേട്: അയ്യപ്പ സംഗമ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍  (55 minutes ago)

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (2 hours ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (3 hours ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (3 hours ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (3 hours ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (4 hours ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (4 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (4 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (4 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (4 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (4 hours ago)

Malayali Vartha Recommends