Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കാശിനും കോഴിബിരിയാണിക്കും വേണ്ടി എന്തും ചെയ്യും, നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനു പുറമേ സ്പിരിറ്റ് കേസും അട്ടിമറിച്ച് പോലീസ്

28 FEBRUARY 2015 12:47 PM IST
മലയാളി വാര്‍ത്ത.

ചന്ദ്രബോസ് കൊലക്കേസ് അട്ടിമറിക്കാന്‍ പ്രതി മുഹമ്മദ് നിസാമിനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ കോടികള്‍ ചോദിച്ചുവെന്ന ആരോപണത്തിന് പിന്നാലെ പോലീസ് സ്പിരിറ്റ് കേസും കോഴവാങ്ങി അട്ടിമറിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. കാശും കോഴിബിരിയാണിയും കൊടുത്താല്‍ ഏത് കേസും നിഷ്പ്രയാസം പോലീസില്‍ നിന്ന് ഊരിപ്പോകാം. ഒരു ഉദ്യോഗസ്ഥനും ഒരു ഡിവൈ.എസ്.പിയും ഉള്‍പ്പെടുന്ന സംഘം തൃശൂരിലെ അബ്കാരി കേസ് ഒതുക്കി തീര്‍ക്കാന്‍ ലക്ഷങ്ങള്‍ വാങ്ങിയെന്നാണ് പുതിയ ആരോപണം. മൂന്ന് മാസം മുമ്പ് വിയ്യൂരില്‍ വച്ച് പൊലീസ് വാഹനത്തില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടിയിരുന്നു. പ്രതികളുടെ ഫോണുകളിലെ കാള്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ തൃശൂരിലെ മൂന്ന് അബ്കാരികളാണ് കടത്തിന് പിന്നിലെന്ന് തെളിഞ്ഞിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബ് ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല.
 സിപിരിറ്റ് കടത്തിന് പിന്നില്‍ കടത്തിന് പിന്നില്‍ വന്‍ സ്രാവുകളുണ്ടെന്നും നടപടിയെടുത്താല്‍ പ്രശ്‌നമാകുമെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചുനല്‍കണമെന്നും കേസെടുക്കാതെ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറാകരുതെന്നും കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തെളിവെടുപ്പിനെന്ന പേരില്‍ ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമുമൊത്ത് അന്വേഷണ സംഘം ബാംഗഌരിലേക്ക് പോയത്. നിസാം ബാംഗഌരിലായിരുന്നുവെങ്കിലും ഈ ദിവസങ്ങളില്‍ പേരാമംഗലം പൊലീസ് സ്‌റ്റേഷനിലുള്ളവര്‍ക്ക് ദിവസവും കോഴി ബിരിയാണി ഉള്‍പ്പെടെയുളള ഭക്ഷ്യവിഭവങ്ങള്‍ നിസാമിന്റെ ഉറ്റവര്‍ ലഭ്യമാക്കിയിരുന്നു. ചന്ദ്രബോസ് കൊല്ലപ്പെട്ടതോടെ പേരാമംഗലം പൊലീസ് സ്‌റ്റേഷനില്‍ ഉത്സവമാണെന്നായിരുന്നു പൊലീസിലെ ഉന്നതര്‍ തന്നെ പ്രചരിപ്പിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ അറിയാനായിരുന്നു മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബ് നിസാമിനെ അടച്ചിട്ട മുറിയില്‍ ചോദ്യം ചെയ്തത്. ഇതിനു പിന്നാലെ സ്ഥലം മാറ്റത്തിനു വിധേയനായ ജേക്കബ് ജോബ് നിസാമിനെ ചോദ്യം ചെയ്തത് വിവാദത്തിലാവുകയും ചെയ്തു. സ്പിരിറ്റ് കേസിലും നിസാമിന്റെ ബാംഗ്ലൂര്‍ സുഖവാസ കാര്യത്തിലും ജേക്കബ് ജോബ് സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തിന് പിന്നീട് വിനയായി. \'സാറിനോട് എല്ലാം പറഞ്ഞിട്ടുണ്ട്. ഇനി വേണ്ടത് സാര്‍ ചെയ്തുകൊളളും\' എന്ന് അടച്ചിട്ട മുറിയിലെ ചോദ്യം ചെയ്യലിനു ശേഷം പുറത്തുവന്ന മുഹമ്മദ് നിസാം തന്നോട് ഇങ്ങനെ പറഞ്ഞിരുന്നുവെന്ന കീഴുദ്യോഗസ്ഥന്റെ മൊഴിയും ജേക്കബ് ജോബിന് വിനയാവുകയായിരുന്നു.
എറണാകുളത്തെ ഒരു എം.എല്‍.എയും പ്രമുഖ വ്യാപാരിയുമാണ് നിസാം കേസ് അട്ടിമറിക്കാന്‍ ഇപ്പോഴും ശ്രമങ്ങള്‍ നടത്തുന്നത്. ഇവരെ സഹായിക്കാനായി തൃശൂരില്‍ ഒരു എം.എല്‍.എയുമുണ്ട്. എറണാകുളത്തെ എം.എല്‍.എയുടെ നിര്‍ദ്ദേശാനുസരണമാണ് തെളിവെടുപ്പിനെന്ന പേരില്‍ നിസാമിനെ ബാംഗഌരിലേക്ക് കൊണ്ടുപോയതെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. തെളിവുകള്‍ ശേഖരിക്കുന്നത് പരമാവധി വൈകിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. മാത്രമല്ല, നിസാമിന് പുറത്തുള്ളവരുമായി ബന്ധപ്പെട്ട് തനിക്ക് അനുകൂലമായ സംഗതികള്‍ ചെയ്യാന്‍ അവസരം ഒരുക്കേണ്ടതും പൊലീസിന്റെ ദൗത്യമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (18 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (36 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (44 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (48 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends