Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

സിപിഎമ്മില്‍ അടി തുടങ്ങി, പിണറായി മുഖ്യമന്ത്രിയെന്ന് ഇപി ജയരാജന്‍, യോഗ്യതയുള്ളവര്‍ വേറെയുണ്ടെന്ന് വൈക്കം വിശ്വന്‍

02 MARCH 2015 09:41 AM IST
മലയാളി വാര്‍ത്ത.

പാര്‍ട്ടി സമ്മേളനവും കഴിഞ്ഞ് പുതിയ പാര്‍ട്ടി സെക്രട്ടറിയുമായി. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളെ ചൊല്ലി അടിയും തുടങ്ങി. വരുന്ന തിരഞ്ഞെടുപ്പില്‍ പിണറായി തന്നെയാകും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഒരു പ്രമുഖ ചാനലിലൂടെ ഇപി ജയരാജന്‍ പറഞ്ഞതിനെതിരെ സിപിഎമ്മിലെ മുതിര്‍ന്ന നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ വൈക്കം വിശ്വന്‍ രംഗത്തെത്തി. പിണറായി വിജയനെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും യോഗ്യയുള്ളവര്‍ വേറെയുണ്ടന്നുമായിരുന്നു വൈക്കം വിശ്വന്റെ പ്രതികരണം. യോഗ്യയുള്ളവരുടെ കൂട്ടത്തില്‍ പിണറായിയെ ഉള്‍പെടുത്താം എന്നതാകാം ഇപി ഉദ്ദേശിച്ചതെന്നും വൈക്കം വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ സിപിഎമ്മിലെ അടിത്തട്ടിലുള്ള പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തുവരുന്ന കാഴ്ചയാണ് നിവിലുള്ളത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വ്യക്തമാകുമെന്നാണ് സൂചന.
ആലപ്പുഴയില്‍ നടന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തോടെ പിണറായി വി എസ് ധ്രുവീകരണത്തിന്റെ അവസാനമായി. എന്നാല്‍ പാര്‍ട്ടിയില്‍ പുതിയ ധ്രുവീകരണത്തിന് സമ്മേളനത്തില്‍ തുടക്കമിട്ടുവെന്നാണ് റിപ്പോര്‍ട്ട്. വിഎസ് പിണറായി മാറി കോടിയേരി പിണറായി എന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വിഎസിനെ കൂട്ടുപിടിച്ചാണ് കോടിയേരിയുടെ നീക്കം. ഇത് മുന്‍കൂട്ടി കണ്ട് കൊണ്ടാണ് ഇപി ജയരാജനെയിറക്കി താന്‍ തന്നെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് വരുത്തിതീര്‍ക്കാന്‍ പിണറായി ശ്രമിക്കുന്നത്. ഇപ്പോള്‍ തന്നെ സംസ്ഥാന കമ്മിറ്റിയില്‍ വിള്ളലുണ്ടായതായാണ് സൂചന. പിണറായിയുടെ നീക്കത്തെ ചെറുക്കാന്‍ കോടിയേരിയും ശ്രമിച്ചു തുടങ്ങി. എന്തായാലും പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനം അത്ര എളുപ്പമല്ല എന്നാണ് വിലയിരുത്തല്‍.
സംസ്ഥാന കമ്മിറ്റിയില്‍ ബേബിയെ തഴഞ്ഞതിനെതിരേ ഒരു വിഭാഗം നേതാക്കള്‍ അപ്പോള്‍ തന്നെ പ്രതികരിച്ചു. ഇതിനെതിരെ ബേബിയും രംഗത്തെത്തിയിരുന്നു.മുതിര്‍ന്ന നേതാവും പിബി അംഗവുമായ എംഎ ബേബിയെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത അമര്‍ഷമാണ് ബേബി പ്രകടപ്പിച്ചത്. എന്നാല്‍ ഇത് കേന്ദ്ര നേതാക്കള്‍ ഇടപെട്ട് തണുപ്പിച്ചെങ്കിലും പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിക്കെതിരെ പാര്‍ട്ടിയില്‍ നീക്കം ശക്തമായി. പിണറായിയും കോടിയേരിയും തമ്മില്‍ നേരത്തെ തന്നെ മാനസികമായി അകല്‍ച്ചയുണ്ടെങ്കിലും ഇതുവരെ പ്രകടപ്പിച്ചിട്ടില്ല. മാത്രമല്ല സമ്മേളനത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ ഇപി ജയരാജനെ സെക്രട്ടറിയാക്കാന്‍ നീക്കം നടത്തിയെങ്കിലും പിബി സമ്മതിച്ചില്ല. ഇപിയെ സെക്രട്ടറിയാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതില്‍ പ്രധാനി വൈക്കം വിശ്വനായിരുന്നു. സമ്മേളനത്തില്‍ ഇതിനെ ചൊല്ലി പിണറായിയും വൈക്കം വിശ്വനും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. തുടര്‍ന്നാണ് പിബി കോടിയേരിയെ സംസ്ഥാന സെക്രട്ടറിയാക്കിയത്. ഇത് പിണറായിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ലോബിയ്ക്ക് കടുത്ത തിരിച്ചടിയായി. ഇന്ന് നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ ഭിന്നത ഉണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ്.
സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ കൈയില്‍ സിപിഐ(എം) അകപ്പെട്ടു പോകുന്നതില്‍ പാര്‍ട്ടിയിലെ തെക്കുനിന്നുള്ള നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വൈക്കം വിശ്വന്റെ പ്രതികരണമെന്നാണ് ഒരുവിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (10 minutes ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (17 minutes ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (50 minutes ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (1 hour ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (1 hour ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (2 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (3 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (4 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (4 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (4 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (4 hours ago)

Malayali Vartha Recommends