ലക്ഷ്യം സമ്പൂർണ വിജയം ; ഒക്ടോബറിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പിൽ 2015 ലെ വോട്ടർ പട്ടിക പുതുക്കി ഉപയോഗിക്കാനുള്ള സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെ തീരുമാനം സംസ്ഥാന സർക്കാർ സ്വീകരിച്ചതിന് പിന്നിൽ 2019 ലെ വോട്ടർ പട്ടിക ഉപയോഗിക്കാതിരിക്കാനുള്ള തന്ത്രമെന്ന് സൂചന

ഒക്ടോബറിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പിൽ 2015 ലെ വോട്ടർ പട്ടിക പുതുക്കി ഉപയോഗിക്കാനുള്ള സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെ തീരുമാനം സംസ്ഥാന സർക്കാർ സ്വീകരിച്ചതിന് പിന്നിൽ 2019 ലെ വോട്ടർ പട്ടിക ഉപയോഗിക്കാതിരിക്കാനുള്ള തന്ത്രമെന്ന് സൂചന.
2019 ലെ വോട്ടർ പട്ടിക ഉപയോഗിക്കുകയാണെങ്കിൽ അത് യു ഡി എഫിന് അനുകൂലമായി മാറുമെന്ന ശങ്കയിലാണ് അത് ഉപയോഗിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കുന്നത്. 2019 ൽ 19 സീറ്റുകളാണ് യു ഡി എഫ് നേടിയത്.
സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ ഇടതു സർക്കാരിന്റെ ഭരണകാലത്ത് നിയമിക്കപ്പെട്ടതാണ്. 2019 ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന നിലപാടാണ് സർക്കാർ ആദ്യം മുതൽ സ്വീകരിച്ചത്. 2015 ലെ പട്ടിക പിന്തുടർന്നാൽ ഇടതുമുന്നണിക്കായിരിക്കും സാധ്യത.
അതേസമയം തെരഞ്ഞടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് യുഡി എഫിന്റെ തീരുമാനം. 2019 ൽ ചേർത്ത പുതിയ വോട്ടുകൾ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പതിനായിരകണക്കിന് പുതിയ വോട്ടുകളാണ് 2019 ൽ ചേർത്തത്. ഇതിൽ ഭൂരിപക്ഷവും കോൺഗ്രസ് ബിജെപി വോട്ടുകളാണ്. പുതിയ വോട്ടർമാരിൽ നിന്ന് സി പി എം അകന്നതിന്റെ സൂചനയാണ് 2019 ലെ തെരഞ്ഞടുപ്പ് ഫലം. അതാണ് സി പി എമ്മിനെ പേടിപ്പെടുത്തുന്ന ഘടകം.
അതിനിടെ തദ്ദേശ തെരഞ്ഞടുപ്പിനുള്ള ഒരുക്കങ്ങൾ സിപിഎം ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസാകട്ടെ ഇനിയും സമയമുണ്ടല്ലോ എന്ന മട്ടിലാണ് നീങ്ങുന്നത്. ഘടകകക്ഷികൾ തമ്മിലുള്ള അഭിപ്രായ ഭിന്നത കോൺഗ്രസിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മുസ്ലീം ലീഗിൽ പോലും പാളയത്തിൽ പട രൂക്ഷമാണ്. കേരള കോൺഗ്രസിലെ ഭിന്നത യുഡിഎഫിന് പരിഹരിക്കാൻ കഴിയുന്നില്ല.
കുട്ടനാട്ടിലെ വിജയം സിപിഎം ഏറെ ഗൗരവമായെടുക്കുന്നു. പാലാ മോഡൽ പ്രചാരണമാണ് ലക്ഷ്യമിടുന്നത്. കുട്ടനാട് ഇടതിന്റെ കോട്ടയാണ്. അവിടെ മറ്റാരെയും പ്രവേശിപ്പിക്കാതിരിക്കാനാണ് ശ്രമം. തോമസ് ചാണ്ടിയുടെ സഹതാപം മുതലെടുക്കാൻ അദ്ദേഹത്തിന്റെ കുടുംബം പറയുന്ന വ്യക്തിയെ തന്നെ സ്ഥാനാർത്ഥിയാക്കും. ചാണ്ടിയുടെ മകളെയോ സഹോദരനെയോ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. ഇലക്ഷൻ കഴിയുന്ന വരെ മന്ത്രി ശശീന്ദ്രനെ മാറ്റരുതെന്നും തീരുമാനിച്ചിട്ടുണ്ട്.ആരെയും പിണക്കാൻ സി പിഎം തയ്യാറല്ല.
കുട്ടനാട്ടിൽ സ്വാധീനമുള്ള എൻ എസ് എസിനെ കൂടെ നിർത്താനുള്ള ശ്രമവും ഇടതു പാളയം ആരംഭിച്ചിട്ടുണ്ട്. സുകുമാരൻ നായർ ഇരിക്കാൻ പറഞ്ഞാൽ കിടക്കും എന്ന മട്ടിലാണ് ഇടതു മുന്നണി നീങ്ങുന്നത്. ദേവസ്വം ബോർഡിലെ മൂന്നാക്ക സംവരണത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ ആശങ്കകൾ പരിഹരിച്ചത് അതിന് വേണ്ടിയാണ്. കാരണം കുട്ടനാട് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ സെഫി ഫൈനലാണ്.
ആരുമായും ചങ്ങാത്തം കൂട്ടാൻ ഇടതു മുന്നണി തയ്യാറാണ്. എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പിൽ ജയിക്കണം എന്ന് മാത്രമാണ് ഉള്ളത്. ബിജെപി വിരുദ്ധ വികാരം ആളി കത്തിച്ച് കുട്ടനാട്ടിൽ കുളം കലക്കുന്നതും തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ്.
https://www.facebook.com/Malayalivartha


























