പോക്സോ കേസിൽ പൊലീസുകാരന് അഞ്ചുവർഷം തടവ് ... മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരിലാണ് നിയമ സംരക്ഷകനായ പോലീസുകാരൻ തന്നെ പ്രതിയായത്

പോക്സോ കേസിൽ പൊലീസുകാരന് അഞ്ചുവർഷം തടവ് ... മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരിലാണ് നിയമ സംരക്ഷകനായ പോലീസുകാരൻ തന്നെ പ്രതിയായത്
തിരുവനന്തപുരം പേരൂർക്കട എ.ആർ ക്യാമ്പിലെ പൊലീസുകാരൻ ബാഹുലേയനെ ആണ് അഞ്ചു വർഷം കഠിന തടവും 85,000 രൂപ പിഴയും അടക്കാൻ ശിക്ഷിച്ചത് ..
തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെ.വി. രജനീഷിന്റേതാണ് ഉത്തരവ്.2018 മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പൊലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ വിവിധ സ്കൂളുകളിൽ കൊണ്ടുവിടുന്ന പൊലീസ് വാഹനത്തിലെ ജീവനക്കാരനായിരുന്നു പ്രതി. 2017 മുതൽ കുട്ടിയെ ഇയാൾ ഉപദ്രവിക്കുമായിരുന്നു എന്നാണു കേസ് . 22 മാസമായി ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്
https://www.facebook.com/Malayalivartha