ദിവസവും മദ്യപിച്ചു വന്ന് വീട്ടില്‍ വഴക്ക്; വടക്കഞ്ചേരിയില്‍ പിതാവ് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച യുവാവ് മരിച്ചു

വടക്കഞ്ചേരിയില്‍ പിതാവ് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചതിനെത്തുടർന്ന് യുവാവ് മരിച്ചു. പരുവാശേരി നെല്ലിയാമ്പാടം മണ്ണാമ്പറമ്പില്‍ വീട്ടില്‍ മത്തായിയുടെ മകന്‍ ബേസില്‍ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.
ഇസ്രയേലില്‍ നഴ്‌സ് ആയിരുന്ന ബേസില്‍ ഒരു വര്‍ഷം മുമ്പാണ് ജോലി മതിയാക്കി നാട്ടിൽ വന്നത്. ബേസില്‍ രാത്രി മദ്യപിച്ചെത്തുന്നതിനെത്തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടാകുന്നത് പതിവാണ്. സംഭവ ദിവസവും ബേസില്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കി തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ പിതാവ് ബേസിലിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
മൂന്ന് മണിക്കൂറിനു ശേഷമാണ് മകന്‍ മരിച്ച വിവരം മത്തായി അയല്‍വാസിയെ അറിയിക്കുന്നത്. വീട്ടിലെത്തിയ സുഹൃത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 10 മണിക്കു തന്നെ ഇയാള്‍ മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മത്തായിയെ (58) പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പട്ടിക്കാട് പലചരക്കു കട നടത്തുകയാണ് മത്തായി. ഭാര്യ സാറാമ്മ കിടപ്പുരോഗിയാണ്.
https://www.facebook.com/Malayalivartha


























