എട്ടാം ക്ലാസ്സ്‌ക്കാരൻറെ കണ്ണിൽ കമ്പി വേലി കൊണ്ടു; ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് ആരോപണം

സ്കൂളുകാരുടെ അനാസ്ഥയ്ക്ക് ഉദാഹരണമായി മറ്റൊരു സംഭവം. എട്ടാം ക്ലാസ്സ്‌ക്കാരൻറെ കണ്ണിൽ കമ്പി വേലി കൊണ്ട് മുറിഞ്ഞു. എന്നാൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ മണിക്കൂറുകളോളം എടുത്തുവെന്ന് ആരോപണം. മുറിവേറ്റ കുട്ടിയെ സ്കൂളിൽ തന്നെ ഇരുത്തിയിരുന്നു.
വീട്ടിൽ അറിയിക്കാൻ രണ്ടു മണിക്കൂർ വൈകിയെന്നും ആരോപണമുയരുന്നു. പാലക്കാട് വല്ലപ്പുഴ കുറുവട്ടൂർ കെ സി എം യു പി സ്കൂളിൽ ആണ് സംഭവം നടന്നത്. സ്കൂളുക്കാരുടെ ഭാഗത്ത് നിന്നും വൻ അനാസ്ഥയുണ്ടതായി ആരോപണം ഉയരുകയാണ്. വെള്ളിയാഴ്ച്ച ആയിരുന്നു ഈ സംഭവം നടന്നത്.
https://www.facebook.com/Malayalivartha


























