Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അമ്പരന്ന് സാധാരണക്കാര്‍... സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് പൊതുമേഖലാ ബാങ്ക് അനുവദിച്ചത് കോടികളുടെ വായ്പ; വിശദീകരണം ആവശ്യപ്പെട്ട് എളമരം കരീം എംപി ധനമന്ത്രി നിര്‍മല സീതാരാമനും ഇന്ത്യന്‍ ബാങ്ക് എംഡി പത്മജ ചുന്ദുരുവിനും കത്ത് നല്‍കി

17 JANUARY 2020 02:00 PM IST
മലയാളി വാര്‍ത്ത

സാധാരണക്കാരന്‍ ചോദിച്ചാല്‍ 5000 രൂപയുടെ വായ്പ പോലും അനുവദിക്കാത്ത പൊതുമേഖലാ ബാങ്ക് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് അനുവദിച്ചത് കോടികളുടെ വായ്പ.

അയ്യായിരം രൂപക്ക് നൂറായിരം നൂലാമാലകള്‍ കണ്ടെത്തുന്ന സര്‍ക്കാര്‍ മേഖലയിലെ ഇന്ത്യന്‍ ബാങ്കാണ് മുത്തൂറ്റ് ബാങ്കിന് കോടികള്‍ അനുവദിച്ചത്. ഇതിനെതിരെ സിപിഎം രംഗത്തെത്തിയെങ്കിലും അതുകൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പിനു സാമ്പത്തികസഹായം നല്‍കാന്‍ പൊതുമേഖലയിലെ ഇന്ത്യന്‍ ബാങ്ക് ധാരണപത്രം ഒപ്പിട്ടതില്‍ വിശദീകരണം ആവശ്യപ്പെട്ട് എളമരം കരീം എംപി ധനമന്ത്രി നിര്‍മല സീതാരാമനും ഇന്ത്യന്‍ ബാങ്ക് എംഡി പത്മജ ചുന്ദുരുവിനും കത്ത് നല്‍കി. അധാര്‍മികവും അഴിമതിയാരോപണങ്ങള്‍ക്ക് ഇടനല്‍കുന്നതുമാണ് നടപടിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണപണയ ഇടപാടുകള്‍ അടക്കം നടത്തുന്ന ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്. ഗ്രാമീണമേഖലയില്‍ ഉള്‍പ്പടെ ജനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ ബാധ്യതയുള്ള പൊതുമേഖലസ്ഥാപനമാണ് ഇന്ത്യന്‍ ബാങ്ക്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ലക്ഷ്യം ലാഭം കുന്നുകൂട്ടല്‍ മാത്രമാണ്. അമിത പലിശ ഈടാക്കുന്നവരാണ് ഇത്തരം ബാങ്കുകള്‍. പെരുകുന്ന കുടിശിക പിരിച്ചെടുക്കാന്‍ ഗുണ്ടകളെ നിയോഗിക്കുന്നവരുമാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍. 18-20 ശതമാനം വരെ പലിശയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ് പണയവായ്പകളില്‍ ഈടാക്കുന്നത്. എന്നിട്ടാണ് രാജ്യത്തിന്റെ പൊതുപണം കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ബാങ്ക് നിരുത്തരവാദപരമായി പെരുമാറിയത്.

ഇത്തരത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ പണം ധൂര്‍ത്തടിച്ചാണ് നൂറുകണക്കിന് കോടികളുടെ കിട്ടാകടം ബാങ്കുകള്‍ക്ക് ഉണ്ടായത്. നൂറോളം ഇന്ത്യന്‍ ബിസിനസുകാരാണ് ബാങ്കുകളെ പറ്റിച്ച് കടന്നു കളഞ്ഞത്. ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ തന്നെയാണ് ബിസിനസുകാര്‍ക്ക് തുണയായിട്ടുള്ളത്. കേരളത്തില്‍ ഇത്തരം ബാങ്ക് വഞ്ചനകള്‍ സാധാരണമല്ലെങ്കിലും സ്വകാര്യ ബാങ്കുകള്‍ക്ക് വായ്പ അനുവദിക്കുന്നതിലൂടെ അതിനുള്ള സാധ്യതയും വരികയാണ്. നബാഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പണമിടപാട് കമ്പനിക്ക് ധനസഹായം നല്‍കുന്നുണ്ട്.

കേരളത്തില്‍ നൂറ് കണക്കിന് ആളുകള്‍ക്കാണ് ഓരോ ദിവസവും ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ചടത്തോളം ഇന്നും ബാങ്കുകള്‍ തീര്‍ത്തും അപ്രാപ്യമായി തുടരുകയാണ്. അത്തരക്കാരാണ് ഇത്തരം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സമീപിക്കുന്നത്. 20 ശതമാനം വരെ പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആളുകള്‍ ബാങ്ക്ജപ്തി ഭയന്ന് ആത്മഹത്യ ചെയ്യുന്നുണ്ട്. എന്നാല്‍ സര്‍ഫാസി നിയമത്തിന്റെ പിന്‍ബലത്തില്‍ ബാങ്കുകള്‍ ആത്മഹത്യ ചെയ്യുന്നവരുടെ ബന്ധുക്കളോട് യാതൊരു കരുണയും കാണിക്കാറില്ല. വിദ്യാഭ്യാസ വായ്പ നല്‍കാന്‍ പോലും ബാങ്കുകള്‍ക്ക് മടിയാണ്. സാമ്പത്തിക സുരക്ഷിതത്വമില്ലാത്തവരെ നിഷ്‌കരുണം തള്ളികളയുന്ന നിലപാടാണ് ബാങ്കുകള്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയില്‍ സര്‍ക്കാര്‍ ശബ്ദം ഉയര്‍ത്താറുണ്ടെങ്കിലും ഒരു ഫലവും ഉണ്ടാകാറില്ല. കാരണം സംസ്ഥാന സര്‍ക്കാരിനെ മുഖവിലയ്ക്ക് എടുക്കേണ്ട കാര്യം ബാങ്കുകള്‍ക്കില്ല.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം അനുവദിക്കാന്‍ പോലും പൊതുമേഖലാ ബാങ്കുകള്‍ തയ്യാറായില്ല. സംസ്ഥാന സര്‍ക്കാരിന് നിസഹായമായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (24 minutes ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (35 minutes ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (1 hour ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (1 hour ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ:  (2 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (2 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (2 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (2 hours ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (2 hours ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (2 hours ago)

കേരള പൊലീസിന് 15,030 പിഴ  (4 hours ago)

ഇറാന്റെ കൂര ശിക്ഷ...  (4 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (4 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (5 hours ago)

Malayali Vartha Recommends