എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍

കണ്ണൂരില്‍ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ എക്‌സൈസിന്റെ പിടിയില്‍. മലപ്പുറം പുതുപൊന്നാനി പാലക്കല്‍ വീട്ടില്‍ എച്ച് എ ഇര്‍ഷാദ് (33), തലശേരി വടക്കുമ്പാട് കൂളി ബസാറില്‍ സദ്മം വീട്ടില്‍ സി പി സിദ്ധാര്‍ത്ഥ് (31) എന്നിവരെയാണ് ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഡോക്ടര്‍മാരില്‍ നിന്ന് 2.809 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കണ്ണൂര്‍ മട്ടന്നൂരിലെ സ്‌കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പിടിയിലായ ഡോക്ടര്‍മാരില്‍ ഒരാള്‍ ബംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിയും മറ്റൊരാള്‍ കണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയുമായിരുന്നു. എംഡിഎംഎ വാങ്ങിയത് ബംഗളൂരുവില്‍ നിന്നാണെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha


























