കോട്ടയം സിഎംഎസ് കോളേജില്‍ എസ്എഫ്ഐക്കെതിരെ വിദ്യാര്‍ഥികളുടെ സമരം...

കോട്ടയം സിഎംഎസ് കോളേജില്‍ എസ്എഫ്ഐക്കെതിരെ വിദ്യാര്‍ഥികളുടെ സമരം. രണ്ട് വിദ്യാര്‍ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ക്യാംപസില്‍ പ്രതിഷേധം ആരംഭിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ സമരക്കാര്‍ ഗേറ്റ് അടച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ ക്യാംപസിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം.
തുടര്‍ന്ന് വിദ്യാര്‍ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. പത്തോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥികള്‍ അത് തടഞ്ഞു. മണിക്കൂറുകളായി ക്യാംപസ് ഗേറ്റില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മറ്റ് കോളേജിലെ വിദ്യാര്‍ഥികളേയും കൂടെ കൂട്ടിയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാംപസിലെത്തിയത്.
https://www.facebook.com/Malayalivartha


























