Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മണ്ണന്തല ഹാഷിഷ് ഓയിൽ കള്ളക്കടത്ത് കേസിൽ പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ്

17 JANUARY 2020 02:11 PM IST
മലയാളി വാര്‍ത്ത

മണ്ണന്തല ഹാഷിഷ് ഓയിൽ കള്ളക്കടത്ത് കേസിൽ പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ്. അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ മൂർഖൻ ഷാജി , രാജാക്കാട് പോലീസുകാരൻ , കവടിയാർ സ്റ്റാർ ഹോട്ടൽ ഉടമ എന്നിവരടക്കം ആറു പ്രതികളെ ഹാജരാക്കാനാണ് ഉത്തരവ്. മാർച്ച് രണ്ടിന് ആറു പ്രതികളെയും ഹാജരാക്കാൻ തിരുവനന്തപുരം അസി: എക്സൈസൈസ് കമ്മീഷണർക്കാണ് കോടതി ഉത്തരവ് നൽകിയത്.

2018 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാന നഗരമദ്ധ്യത്തിലെ മണ്ണന്തല ഹോട്ടൽ അക്വാറോക്കിലെ പാർക്കിംഗ് ഏരിയയിൽ വച്ച് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി രൂപ വിലവരുന്ന 10.2 കിലോഗ്രാം ഹാഷിഷ് ഓയിലും വിലയർത്ഥത്തിലെ അഡ്വാൻസ് തുകയായ 13.5 ലക്ഷം രൂപയും കൈമാറുന്നതിനിടയിൽ എക്സൈസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

ഹാഷിഷ് വാങ്ങാനെത്തിയ കവടിയാർ സ്റ്റാർ ഹോട്ടലുടമ വഞ്ചിയൂർ തമ്പുരാൻമുക്ക് ഹീര അർക്കേഡിൽ ഖാലിദ് മകൻ റെനീസ് (39) , ഇടുക്കിയിൽ നിന്ന് ഹാഷിഷ് ഓയിൽ തലസ്ഥാനത്തെത്തിച്ച തൃശൂർ പീച്ചി സ്വദേശി വിനീഷ് കുമാർ (39) , കാട്ടാക്കട വീരണകാവ് എസ്.എൻ. നഗർ അനൂപ് ഭവനിൽ അനൂപ് (35) , ലഹരി മാഫിയ ബന്ധത്തിന്റെ പേരിൽ സേനയിൽ നിന്നും പിരിച്ചു വിട്ട പോലീസ്കാരനും മണ്ണന്തല ലഹരിക്കടത്തിന് വ്യാജരേഖകൾ തയ്യാറാക്കി നൽകിയയാളുമായ രാജാക്കാട് കല്ലോലിക്കൽ വീട്ടിൽ വിൻസെന്റ് (57) , മൊത്ത വിതരണക്കാരനായ അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ അടിമാലി ചാറ്റുപാറ സ്വദേശി മൂർഖൻ ഷാജി എന്ന ഷാജിമോൻ (49) , സഹായി സനീഷ് (39) എന്നിവരാണ് മണ്ണന്തല ഹാഷിഷ് കടത്തു കേസിലെ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ.

ഹാഷിഷ്കടത്തിലൂടെ സമ്പാദിച്ച മൂർഖൻ ഷാജിയുടെ നാലു കോടി രൂപ വിലയുള്ള അടിമാലിയിലുള്ള ആഡംബര വീടും വാണിജ്യ സമുച്ചയവും കണ്ടു കെട്ടിയിട്ടുണ്ട്. ചെന്നൈയിലെ എൻ.ഡി.പി.എസ് പ്രത്യേക അധികാര സമിതിയുടെ അനുമതിയോടെയാണ് എക്സൈസ് റവന്യൂ റിക്കവറിയിലൂടെ കണ്ടു കെട്ടിയത്. എൻ ഡി പിഎസ് നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ നാലു വർഷത്തിനിടെ സമ്പാദിച്ച വസ്തുവകകൾ കണ്ടു കൊട്ടാൻ വ്യവസ്ഥയുണ്ട്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (24 minutes ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (35 minutes ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (1 hour ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (1 hour ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ:  (2 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (2 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (2 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (2 hours ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (2 hours ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (2 hours ago)

കേരള പൊലീസിന് 15,030 പിഴ  (4 hours ago)

ഇറാന്റെ കൂര ശിക്ഷ...  (4 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (4 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (5 hours ago)

Malayali Vartha Recommends