പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും സിപിഐഎമ്മിനെ മറയാക്കിയെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍

പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും സിപിഐഎമ്മിനെ മറയാക്കിയെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. എസ്എഫ്ഐയിലും ഇവര്‍ മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയിലും സിപിഐഎമ്മിലും എത്തുന്നതിന് മുന്‍പു തന്നെ അലനും താഹയും മാവോയിസ്റ്റുകളായിരുന്നു. ഇക്കാര്യം പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. അതിന് തെളിവുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
ഇന്നലെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോള്‍ തങ്ങള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ആവര്‍ത്തിച്ച് അലനും താഹയും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























