Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

1020 പേജുകളുള്ള കുറ്റപത്രം.. 165 സാക്ഷികൾ .. കൂടത്തായി സിലി വധക്കേസിലെ കുറ്റപത്രവും സമർപ്പിച്ചു, സിലിയുടെ കൊലപാതകത്തിന് മകൻ സാക്ഷി..കൊന്നത് ഷാജുവിനെ സ്വന്തമാക്കാൻ...

17 JANUARY 2020 05:56 PM IST
മലയാളി വാര്‍ത്ത

1020 പേജുകളുള്ള കുറ്റപത്രം.. 165 സാക്ഷികൾ .. കൂടത്തായി സിലി വധക്കേസിലെ കുറ്റപത്രവും സമർപ്പിച്ചു, സിലിയുടെ കൊലപാതകത്തിന് മകൻ സാക്ഷി..കൊന്നത് ഷാജുവിനെ സ്വന്തമാക്കാൻ.

കൂടത്തായി കൊലപാതക കേസിൽ രണ്ടാമത്തെ കുറ്റപത്രവും കോടതിയിൽ സമ‌ർപ്പിച്ചു. സിലിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ താമരശേരി കോടതിയിൽ സമർപ്പിച്ചത്. കേസിലെ മുഖ്യ പ്രതി ജോളിയുടെ ആദ്യ ഭ‌ർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്നു സിലി. സിലിയുടെ മരണത്തിലും ജോളിയാണ് ഒന്നാം പ്രതി,​ രണ്ടാം പ്രതി മാത്യുവും,​ മൂന്നാം പ്രതി സ്വർണപണിക്കാരൻ പ്രജികുമാറുമാണ് ..

ഗുളികയിൽ സയനൈഡ് ചേര്‍ത്താണ് മുഖ്യപ്രതി ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സിലിയുടെ ആദ്യഭര്‍ത്താവായ ഷാജു ഉള്‍പ്പെടെ കേസിൽ 165 സാക്ഷികളാണ് ഉള്ളത്. 192 രേഖകള്‍ കേസിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1020 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചിട്ടുള്ളത് . സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍, സഹോദരി ഷാലു ഫ്രാന്‍സിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് അന്വേഷണത്തിൽ ഏറ്റവും നിര്‍ണായകമായതെന്ന് റൂറല്‍ എസ്.പി,​ കെ.ജി സൈമണ്‍ പറഞ്ഞു. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷാജുവിന് പങ്കൊന്നുമില്ല. കൊലപാതകത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ലെന്നും എസ്.പി വ്യക്തമാക്കി.

സിലിയെകൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ ജോളി തൊട്ടടുത്ത് ആശുപത്രിയുണ്ടായിട്ടും 12 കിലോമീറ്റര്‍ അപ്പുറത്തുള്ള ശാന്തി ഹോസ്പിറ്റലില്‍ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു. സിലിയെ കൊന്ന് ഷാജുവിനെ ഭർത്താവായി കിട്ടുക എന്നതായിരുന്നു ജോളിയുടെ ലക്ഷ്യം. ഇതിനായി പല വഴികളും ജോളി സ്വീകരിച്ചിരുന്നതിന് തെളിവുകളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും ഗുളികയിലും, കുടിക്കാന്‍ നല്‍കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നു ജോളി. ഗുളിക നല്‍കിയ ശേഷം ജോളി ബാഗിൽ കരുതിയിരുന്ന കുപ്പിയിലെ വെള്ളം സിലിയ്ക്ക് നല്‍കിയതായും മകൻ മൊഴി നല്‍കിയിട്ടുണ്ട്. ഈ സമയത്ത് കുട്ടിയോട് ഐസ് ക്രീം വാങ്ങി കഴിച്ചോളാൻ പറഞ്ഞ് ജോളി 50 രൂപ നല്‍കുകയും ചെയ്തു.. സംശയം തോന്നി മകന്‍ തിരികെ വന്നപ്പോള്‍, സിലി മറിഞ്ഞ് വീഴുന്നത് കണ്ടുവെന്നും ഈ കാഴ്ച കണ്ട് ജോളി ചിരിക്കുകയായിരുന്നുവെന്നും മകന്റെ മൊഴി ലഭിച്ചതായും കെ ജി സൈമൺ പറഞ്ഞു. ഗുളികയ്ക്ക് പുറമെ ഈ വെള്ളത്തിലും ജോളി സയനൈഡ് കലര്‍ത്തിയിരുന്നതായി പോലീസ് കണ്ടെത്തി...

ഗുളിക കഴിച്ച് സിലി വീണതിനു പിന്നാലെ ജോളി സിലിയുടെ സഹോദരനെ വിളിച്ചു വരുത്തുകയായിരുന്നു. സിലിയെ ദൂരെയുള്ള ഒരു ആശുപത്രിയിലേയ്ക്ക് എത്തിക്കാൻ ജോളി നിര്‍ബന്ധം പിടിച്ചത് മരണം ഉറപ്പാക്കാനായി ചികിത്സ വൈകിപ്പിക്കാണ് വേണ്ടി ആയിരുന്നു

ജനതാ ആശുപത്രിയിൽ വെച്ച് ഡോക്ടര്‍ സിലിയുടെ വയര്‍ കഴുകിയിരുന്നു. വിഷം ഉള്ളിൽച്ചെന്നിട്ടുണ്ടെന്ന് ഹിസ്റ്ററി ഷീറ്റിൽ വ്യക്തമാക്കിയിരുന്നെങ്കിലും ആരും ഇത് ഗൗരവത്തിലെടുത്തില്ല. ഈ പരാമര്‍ശം ഗൗരവത്തിലെടുത്തിരുന്നെങ്കിൽ സിലി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും ഇക്കാര്യത്തിൽ ഡോക്ടറുടെ മൊഴി നിര്‍ണ്ണായകമാണെന്നും സൈമൺ കൂട്ടിച്ചേര്‍ത്തു. സിലി ഉള്‍പ്പെടെ കൂടത്തായിയിൽ മരണപ്പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (25 minutes ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (36 minutes ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (1 hour ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (1 hour ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ:  (2 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (2 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (2 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (2 hours ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (2 hours ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (2 hours ago)

കേരള പൊലീസിന് 15,030 പിഴ  (4 hours ago)

ഇറാന്റെ കൂര ശിക്ഷ...  (4 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (4 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (5 hours ago)

Malayali Vartha Recommends