അര്‍ധരാത്രി ട്രാന്‍സ്ജെന്‍ഡര്‍ സംഘം തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം നടത്തി!
കണ്ണൂരിലെ ട്രാന്‍സ്ജെന്‍ഡര്‍ സംഘത്തിന്റെ സുഹൃത്തായ ഒരു യുവതി തളിപ്പറമ്പിനടുത്ത് ബന്ധുക്കളുടെ കൂടെ താമസിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വീട്ടുകാര്‍ എത്തി കൂട്ടിക്കൊണ്ടുപോയിരുന്നു.
കുറച്ചുദിവസമായി യുവതിയെ കാണാതെ വന്നതോടെ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്സംഘം യുവതിയെ അന്വേഷിച്ച് ബന്ധുവീട്ടിലെത്തി.
ബന്ധുവീട്ടില്‍ നിന്നും അച്ഛനമ്മമാര്‍ കൂട്ടിക്കൊണ്ടുപോയെന്ന് അറിഞ്ഞതോടെയാണ് ഇവര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തിയത്.
കൂട്ടുകാരിയെ കണ്ടെത്താന്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ സംഘം പ്രകോപിതരായി അരമണിക്കൂറോളം സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയത് പോലീസുകാരെ ഞെട്ടിച്ചു.
ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഒടുവില്‍ പോലീസ് ഇവരെ അനുനയിപ്പിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha