Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബലാത്സംഗം നടത്തിയപ്പോള്‍ എതിര്‍ത്തതു കൊണ്ടാണ് കൊല്ലേണ്ടി വന്നത്; അവള്‍ മിണ്ടാതെ അത് അനുവദിക്കണമായിരുന്നു... ഈ ക്രൂര വാക്കുകള്‍ ഡല്‍ഹി പെണ്‍കുട്ടിയെ പിച്ചി ചീന്തിയ ആളുടേത്

02 MARCH 2015 09:39 PM IST
മലയാളി വാര്‍ത്ത.

രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതികളിലൊരാള്‍, ക്രൂരതയ്ക്ക് ഇരയായി മരിച്ച പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി രംഗത്ത്. രാത്രിയില്‍ തനിച്ച് പുറത്തു പോയ പെണ്‍കുട്ടിയാണ് കുറ്റക്കാരിയെന്ന് കേസിലെ പ്രതികളിലൊരാളായ മുകേഷ് സിംഗ് പറഞ്ഞു. ലോക വനിതാദിനമായ മാര്‍ച്ച് എട്ടിന് ബി.ബി.സി വാര്‍ത്താ ചാനല്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിക്കായി നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ മുകേഷ് പരാമര്‍ശം നടത്തിയത്. 
ബലാത്സംഗത്തില്‍ പുരുഷനെക്കാള്‍ ഉത്തരവാദി സ്ത്രീയാണ്. ബലാത്സംഗം നടത്തിയപ്പോള്‍ എതിര്‍ത്തതു കൊണ്ടാണ് അവളെ കൊല്ലേണ്ടി വന്നത്. അവള്‍ മിണ്ടാതെ അത് അനുവദിക്കണമായിരുന്നു. ഒരു കൈയടിച്ചാല്‍ ശബ്ദം കേള്‍ക്കുമോ? മാന്യയായ ഒരു പെണ്ണ് രാത്രി ഒമ്പത് മണിക്ക് പുറത്തിറങ്ങി നടക്കില്ല. ആണും പെണ്ണും തുല്യരല്ല. പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത് വീട്ടു ജോലിയാണ്. അല്ലാതെ മോശം വസ്ത്രം ധരിച്ച് രാത്രി ഡിസ്‌കോയ്ക്ക് പോകലല്ല. ആകെ 20 ശതമാനം പെണ്ണുങ്ങളേ കാണൂ നല്ലവര്‍ മുകേഷ് പറഞ്ഞു.
2012 ഡിസംബര്‍ 16നാണ് ഇന്ത്യയെ ഒന്നാകെ പിടിച്ചുലച്ച ഡല്‍ഹി കൂട്ടമാനഭംഗം നടന്നത്. തെക്കന്‍ ഡല്‍ഹിയിലെ മുനിര്‍കയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. ജീവനു വേണ്ടി മല്ലിട്ട പെണ്‍കുട്ടി 13 ദിവസത്തിന് ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് മരണമടയുകയായിരുന്നു. കേസിലെ പ്രതികളായ രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം മൂന്നു വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയയ്ക്കുകയായിരുന്നു.
പീഡന കേസിലെ പ്രതികളെ തൂക്കിലേറ്റുന്നത് പീഡനത്തിരയാവുന്ന പെണ്‍കുട്ടികളുടെ ജീവന്‍ ഭാവിയില്‍ കൂടതല്‍ അപകടത്തിലാക്കുമെന്ന വിചിത്ര വാദവും മുകേഷ് മുന്നോട്ട് വച്ചു. പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരും സമാനമായ ചിന്താഗതിയാണ് പങ്കുവച്ചത്. എന്റെ മകളോ സഹോദരിയോ വിവാഹത്തിന് മുന്പ് ഇത്തരത്തിലുള്ള ബന്ധങ്ങളുമായി നടന്നാല്‍ അവളെം ഞാന്‍ ഫാം ഹൗസില്‍ കൊണ്ടുപോയി മുഴുവന്‍ കുടുംബാംഗങ്ങളുടേയും മുന്നില്‍ വച്ച് പെട്രോളൊഴിച്ച് കത്തിക്കുമെന്നായിരുന്നു അഭിഭാഷകരിലൊരാളായ എ.പി.സിംഗ് പറഞ്ഞത്. 
പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത് ഡല്‍ഹി ഹൈക്കോടതി പിന്നീട് ശരിവച്ചിരുന്നു. വിചാരണയ്ക്കിടെ രാംസിംഗ് എന്ന പ്രതി ജയിലില്‍ തൂങ്ങി മരിച്ചു. മറ്റുള്ള നാലു പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതിനാല്‍ ശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (10 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (35 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (6 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (6 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (6 hours ago)

Malayali Vartha Recommends