Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതിയുടെ പരാമര്‍ശം അതിരു വിട്ടത്; ഇനിയും നിര്‍ദേശങ്ങള്‍ നല്‍കാന്‍ മടിക്കില്ല; ബാര്‍ വിഷയത്തില്‍ കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് വിഎം സുധീരന്‍

03 MARCH 2015 01:13 PM IST
മലയാളി വാര്‍ത്ത.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെപിസിസി ഇറക്കിയ സര്‍ക്കുലര്‍ നിയമ വിരുദ്ധമാണെന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തോട് ശക്തമായി വിയോജിക്കുന്നതായി വി.എം. സുധീരന്‍. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് കോടതിയുടെ പരാമര്‍ശം. കെപിസിസിയുടെ നിലപാട് വിശദീകരിക്കാന്‍ കോടതിയില്‍ അവസരം നല്‍കിയില്ല. കോടതിയുടെ പരാമര്‍ശം അതിരുവിട്ടതാണ്. സ്വാഭാവിക നീതിയുടെ നിഷേധമാണിത്. കേസില്‍ കെപിസിസിയോ പ്രസിഡന്റോ കക്ഷിയല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
നയങ്ങള്‍ രൂപീകരിക്കുന്നതിലും ആവിഷ്‌കരിക്കുന്നതിലും പാര്‍ട്ടിയുടെ പങ്ക് വലുതാണ്. കേരളത്തിലെ പഞ്ചായത്ത് രാജ്, മുനിസിപ്പല്‍ നിയമത്തിലും പാര്‍ട്ടികളുടെ പങ്ക് വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആവശ്യമായ നയരൂപരേഖ നല്‍കാനുള്ള അവകാശം പാര്‍ട്ടിക്കുണ്ട്. ഭരണഘടനയെയും നിയമവാഴ്ചയെയും ബലപ്പെടുത്തുക എന്ന സദുദ്ദേശത്തോടെയാണിത്. അതുകൊണ്ട് നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം തുടര്‍ നടപടി തീരുമാനിക്കും.
സമാന്തര ഭരണഘടനാ സംവിധാനമെന്ന പരാമര്‍ശത്തോടു വിയോജിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ അതിന്റെ സെക്രട്ടറിമാര്‍ക്കോ അല്ല പാര്‍ട്ടി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കാണ് ഇതു നല്‍കിയത്. ഭരണത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടി അംഗമായ അധ്യക്ഷന്‍മാര്‍ക്കും പാര്‍ട്ടി ഭരണത്തിലില്ലാത്ത സ്ഥലങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍ക്കുമാണ് സര്‍ക്കുലര്‍ അയച്ചത്. പ്രതിനിധികള്‍ക്ക് ഇനിയും നിര്‍ദേശങ്ങള്‍ നല്‍കാന്‍ മടിക്കില്ല, സുധീരന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (20 minutes ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (21 minutes ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (23 minutes ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (28 minutes ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (30 minutes ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (39 minutes ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (42 minutes ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (43 minutes ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (47 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (50 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (54 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (56 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (59 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (1 hour ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

Malayali Vartha Recommends