കേരളത്തില്‍ നിന്നുള്ള എട്ട് സഞ്ചാരികളെ നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നേപ്പാളില്‍ ദമനിലെ റിസോര്‍ട്ട് മുറിയില്‍ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയില്‍ കണ്ടെത്തി.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ-യാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ തണുപ്പകറ്റാനായി ഉപയോഗിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാകാം മരിച്ചത് എന്നാണ് കരുതപ്പെടുന്നത്.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മഖ്വന്പുര് ജില്ലാ പോലീസ് മേധാവി എസ്പി സുശീല്‍ സിങ് റാത്തോര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha