Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ഷോർട്ട് സർക്യൂട്ട് വില്ലനാകുമ്പോൾ ;തിരുവനന്തപുരത്ത് സംഭവിച്ചതെന്ത്; ഒഴിവായത് വൻ ദുരന്തം; എടുക്കാം മുൻകരുതലുകൾ

22 JANUARY 2020 03:37 PM IST
മലയാളി വാര്‍ത്ത

ഷോർട്ട് സർക്യൂട്ട് വില്ലനാകുന്ന വാർത്തകൾ ഇപ്പോൾ മാധ്യമങ്ങളിൽ പതിവാണ്. പലപ്പോഴും വലിയ അപകടങ്ങളിലാണ് ഇത്തരം സംഭവങ്ങൾ കലാശിക്കുന്നത്. നിരവധി പേരുടെ ജീവഹാനിക്ക് പോലും വഴിവെക്കുന്ന ഇത്തരം സംഭവങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിൽ നേരിടേണ്ടി വരുന്നത് വലിയ അത്യാപത്തായിരിക്കും. തിരുവനന്തപുരത്ത് ഇന്ന് നടന്ന തീപിടിത്തം അത്തരമൊരു വിപത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

തിരുവനന്തപുരം കരമന ജംഗ്ഷന് സമീപത്തെ ബാറ്റാ ഷോറൂമിൽ വൻതീപിടിത്തം ആണ് ഉണ്ടായത് . മൂന്ന് നില കെട്ടിടത്തിന്റെ ഷോറൂമിന് ഏറ്റവും മുകളിൽ ആണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഷോറൂമിലെ ഗോഡൗൺ പൂർണമായും കത്തിനശിച്ചു. ചെങ്കൽ ചൂളയിൽ നിന്ന് മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് . കരമന പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

സംഭവത്തിൽ ആളപായമില്ല എന്ന വാർത്തകളാണ് പുറത്തുവരുന്നത് . ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ചെരുപ്പുകളും ബാഗുകളും മുഴുവനും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത് . രാവിലെ ഒൻപതരയോടെയാണ് ഷോറൂമിൽ തീപിടിത്തം ഉണ്ടായത്. ഷോറൂമിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയതോടെ തിരക്കേറിയ റോഡിൽ ഏറെനേരം ഗതാഗതക്കുരുക്കും ഉണ്ടായി. വാഹനങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നു . റോഡരികിലാണ് ഷോറും എന്നതിനാൽ തീയണയ്ക്കാൻ ഫയർഫോഴ്സിനും വലിയ ശ്രമമാണ് വേണ്ടിവരുന്നത് . ഈ ഷോറൂമിൽ നിന്നായിരുന്നു ജില്ലയിലെ മറ്റ് ഷോറൂമുകളിലേക്ക് ബാറ്റയുടെ ഉത്പന്നങ്ങൾ എത്തിച്ചിരുന്നത്.

തീപിടിത്തം നടന്ന സമയത്ത് കട തുറന്നിരുന്നില്ല . റോഡിൽ നിന്നവരാണ് കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഉടൻതന്നെ പൊലീസിനെ അറിയിച്ചത്. കടയ്‌ക്ക് സമീപമായി എ.ടി.എമ്മും എതിർവശത്തായി പെട്രോൾ പമ്പും സ്ഥിതി ചെയ്യുന്നുണ്ട്. എന്നാൽ അവിടേക്ക് തീ പടരാർത്തതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്.

ഇലക്ട്രിക്കൽ സിസ്റ്റത്തിന് ഗുരുതരമായ നാശമുണ്ടാക്കുന്ന ഒരു പ്രധാന തരം വൈദ്യുത അപകടമാണ് ഷോർട്ട് സർക്യൂട്ടുകൾ. വൈദ്യുതി വഹിക്കാൻ അനുയോജ്യമല്ലാത്ത കുറഞ്ഞ പ്രതിരോധശേഷിയുള്ള ഉപകരണങ്ങളിൽ ഉയർന്ന അളവിലുള്ള വൈദ്യുത പ്രവാഹം ലഭിക്കുമ്പോൾ ആണ് ഷോർട്ട് സർക്യൂട്ട് സംഭവിക്കുന്നത്. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കേടുപാടുകൾ, വൈദ്യുത ഷോക്ക് അല്ലെങ്കിൽ വലിയ തീപിടിത്തം എന്നിവയാണ് ഷോർട്ട് സർക്യൂട്ടിന്റെ ഫലമായി ഉണ്ടാകുന്നത്. ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കൻ നിരവധി പ്രതിരോധമാർഗങ്ങൾ നമുക്ക് സ്വീകരിക്കാനാകും.

തെറ്റായ വയറിംഗ്, അയഞ്ഞ ബോക്സ് കണക്ഷനുകൾ, കാലഹരണപ്പെട്ട ഔട്ട് ലെറ്റുകൾ എന്നിവയാണ് ഷോർട്ട് സർക്യൂട്ടിന്റെ പ്രധാന കാരണങ്ങൾ. ഉപയോഗിക്കുന്നതിനു മുന്പായി ഉപകാരങ്ങൾ പരിശോധിക്കുന്നതിലൂടെ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകും. ഉപകരണങ്ങളിലെ തെറ്റായ വയറിംഗ് കാരണവും ഷോർട്ട് സർക്യൂട്ടുകൾ ഉണ്ടാകാം. ഷോർട്ട് സർക്യൂട്ട് സംഭവിക്കാവുന്ന ഏറ്റവും അപകടകരമായ മാർഗ്ഗം മിന്നലാണ്‌. കാരണം അമിതമായ വൈദ്യുതി ചില ഗുരുതരമായ നാശനഷ്ടങ്ങൾക്ക് കാരണമാകും. മിന്നലും കൊടുങ്കാറ്റും ഉള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗിക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. സർക്യൂട്ട് ബ്രെക്കറുകൾ ഉപയോഗിക്കുന്നതും വളരെ നല്ല പ്രതിരോധ മാർഗമാണ്. ഇലക്ട്രിക്കൽ പാനലിൽ സ്ഥിതിചെയ്യുന്ന ഈ ഘടകങ്ങൾ വൈദ്യുത പ്രവാഹങ്ങൾ അനിയന്ത്രിതമാകുമ്പോൾ സ്വയം വൈദ്യുതി പ്രവാഹം നിർത്തലാക്കുന്നു. വർഷത്തിൽ ഒരിക്കലെങ്കിലും വൈദ്യുത പരിശോധന നടത്തണം എന്നതും പ്രധാനമാണ്. ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ ഒരുപരിധിവരെ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (8 minutes ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (29 minutes ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (54 minutes ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (1 hour ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (1 hour ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (2 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (2 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (2 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (2 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (2 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (2 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (2 hours ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (2 hours ago)

ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്: ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (2 hours ago)

അഫ്ഗാനിസ്ഥാനില്‍ പ്രാകൃത നിയമങ്ങളുമായി താലിബാന്‍ : ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകള്‍  (3 hours ago)

Malayali Vartha Recommends