Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മോദിക്കെതിരെ പറയുന്ന കുഞ്ഞാലിക്കുട്ടിയുടെ വായടയും; വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ബാങ്ക് ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു; എൻഫോഴ്സ്മെന്റ് ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടങ്ങിയത് പാലാരിവട്ടം ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിനിടയിൽ സമ്പാദിച്ച കോടികൾ മറ്റൊരു അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന കേസിൽ

24 JANUARY 2020 12:58 PM IST
മലയാളി വാര്‍ത്ത

പൗരത്വ നിയമ വിഷയത്തിൽ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ സ്റ്റാന്റിൽ പിടിക്കാൻ വിശ്വസ്തൻ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ബാങ്ക് ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു.

കുഞ്ഞാലിക്കുട്ടിയാണ് കേന്ദ്ര സർക്കാരിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ച നേതാവ്. സുപ്രീം കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ഹർജി ദേശീയ ശ്രദ്ധ നേടി.

പാലാരിവട്ടം ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിനിടയിൽ സമ്പാദിച്ച കോടികൾ മറ്റൊരു അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന കേസിലാണ് എൻഫോഴ്സ്മെന്റ് ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടങ്ങിയത്.

കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറിനെ ഹൈക്കോടതിയാണ് കക്ഷി ചേർത്തത്. ഇബ്രാഹിംകുഞ്ഞിന് എതിരെയുയർന്ന ആരോപണങ്ങളിൽ പി.കെ. കുഞ്ഞാലികുട്ടിയുടെ പേരും ഏറെക്കാലം പറഞ്ഞു കേട്ടിരുന്നു. എന്നാൽ മുസ്ലീം ലീഗും സി പിഎമ്മും തമ്മിൽ പൗരത്വ വിഷയത്തിൽ കൈകോർത്തതോടെ പി.കെ കുഞ്ഞാലികുട്ടിയെയും ഇബ്രാഹംകുത്തിനെയും സർക്കാർ രക്ഷപ്പെടുത്തി.

ഇതിനിടയിൽ കളമശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയിൽ നൽകിയ പരാതിയിലാണ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ കോടതി ആവശ്യപ്പെട്ടത്. തുടർന്ന് ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 18ലേക്ക് മാറ്റി. ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യകട്ട് ചെയ്യാനുള്ള അപേക്ഷ നവർണറുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ ഗവർണർ സർക്കാരിൽ നിന്ന് ചില വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അവ കിട്ടിയാൽ പ്രോസിക്യൂഷന് അനുമതി നൽകുമെന്നാണ് മനസിലാക്കുന്നത്.

കോടികൾ ഇബ്രാഹിംകുഞ്ഞ് വെട്ടിച്ചു എന്നാണ് ആരോപണം. എന്നാൽ സർക്കാർ സ്ഥാപനങ്ങളാണ് പാലം നിർമ്മിച്ചതെന്നും താൻ നിരപരാധിയാണെന്നും മുൻമന്ത്രി വാദിച്ചു. ടി.ഒ. സൂരജ് , മുഹമ്മദ് ഹനീഷ് തുടങ്ങിയ ഐ എ എസ് ഉദ്യോഗസ്ഥരുടെ തലയിൽ ആരോപണങ്ങൾ തള്ളാനും മന്ത്രി ശ്രമിച്ചു. എന്നാൽ ടി.ഒ. സൂരജ് മന്ത്രിയുടെ വാദം തള്ളി രംഗത്തെത്തി.

മുൻമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന ടി.ഒ. സൂരജ് ഇപ്പോൾ തീർത്തും നിശബ്ദനാണ്. അദ്ദേഹത്തെ ലീഗ് നേതാക്കൾ ഒരുക്കിയെന്നാണ് വിവരം. ജയിലിൽ നിന്ന് ജയിലിലേക്ക് പോകുമ്പോൾ ദൃശ്യമാധ്യമങ്ങളോട് ഇബ്രാഹിംകുഞ്ഞിനെതിരെ സംസാരിച്ചിരുന്ന സൂരജ് എവിടെ പോയൊളിച്ചു എന്ന് ആർക്കുമറിയില്ല.

ഇടത്സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന കുഞ്ഞാലിക്കുട്ടി ഇബ്രാഹിംകുഞ്ഞിന്റെ കേസ് നൈസായി ഒതുക്കി. ഇപ്പോഴത്തെ അഴിമതികൾ അടുത്ത സർക്കാർ ഒതുക്കണമെങ്കിൽ പരസ്പര സഹായം കൂടിയേ തീരൂ എന്ന് അറിയാവുന്ന പിണറായി സൂരജിനെ പോലും സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് . പൊടുന്നനെ പാലാരിവട്ടം വാർത്തകളിൽ നിന്ന് മറഞ്ഞു. എങ്ങനെയെങ്കിലും പാലം അറ്റകുറ്റ പണി നടത്തി തുറന്നു കൊടുക്കാനാണ് സർക്കാരിന് ധ്യതി. അഴിമതിയെ കുറിച്ചുള്ള അന്വേഷണം മന്ദഗതിയിൽ മതിയെന്ന നിദ്ദേശവും സർക്കാർ വിജിലൻസിന് നൽകി.

മുമ്പ് റെജീന കേസിൽ കുരുങ്ങി കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ പകരം മന്ത്രിയായത് ഇബ്രാഹിംകുഞ്ഞാണ്. ലീഗിൽ കുഞ്ഞാലികുട്ടിക്ക് വിശ്വസ്തനാണ് ഇബ്രാഹിംകുഞ്ഞ്. മന്ത്രിയായിരുന്ന കാലയളവിൽ പൊതുമരാമത്ത് വകുപ്പിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിൽ ഏറ്റവുമധികം അഴിമതി നടന്ന വകുപ്പായിരുന്നു പൊതുമരാമത്ത്. നരേന്ദ്രമോദിയുടെ ലക്ഷ്യം ലീഗിന്റെ വായടപ്പിക്കുക എന്നതാണ്. അതിന് കുഞ്ഞാലിക്കുട്ടിയെ കേസിൽ കുരുക്കുന്നതാണ് ഉത്തമമെന്ന് കേന്ദ്ര സർക്കാരിനറിയാം. അതാണ് ഇപ്പോൾ നടക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends