Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലയില്‍ മുണ്ടിട്ട് രക്ഷപ്പെടേണ്ട സ്ഥിതി... പാര്‍ട്ടിയെ മുന്‍നിരയില്‍ നിന്ന് നയിക്കേണ്ടയാള്‍ ഒളിവില്‍ പോയെന്ന് കെഎസ്‌യു പ്രമേയം

03 MARCH 2015 09:21 PM IST
മലയാളി വാര്‍ത്ത.

കെഎസ്‌യു കൊച്ചിയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസില്‍ രാഹുല്‍ ഗാന്ധിക്ക് രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയെ മുന്‍നിരയില്‍ നിന്ന് നയിക്കേണ്ടയാള്‍ ഒളിവില്‍ പോയെന്ന് പരാമര്‍ശിക്കുന്ന പ്രമേയവും സദസില്‍ അവതരിപ്പിച്ചു.
രാഷ്ട്രീയ എതിരാളികള്‍ നേരെ നിന്നു കളിയാക്കുമ്പോള്‍ അവധിയെടുത്ത് പോയ യുവനേതാവിനെ എങ്ങനെ ന്യായീകരിക്കുമെന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആവലാതി. അതവര്‍ സ്വന്തം വേദിയില്‍ കടുത്ത ഭാഷയില്‍ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ബജറ്റ് സമ്മേളനം. 
ഈ സമയത്ത് ആരോടും പറയാതെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ ഒളിവില്‍ പോയത് അങ്ങേയറ്റം അപലപനീയമാണെന്നാണ് പ്രമേയം പറയുന്നത്. നേതാവ് എവിടെയെന്ന രാഷ്ട്രീയ പ്രതിയോഗികളുടെ ചോദ്യത്തിനു മുന്നില്‍ തലയില്‍ മുണ്ടിട്ട് രക്ഷപ്പെടേണ്ട സ്ഥിതിയാണെന്നാണ് കോണ്‍ഗ്രസിലെ യുവനിരയുടെ വിമര്‍ശനം.
പാര്‍ട്ടി നേതൃത്വത്തിനുമുണ്ട് വിമര്‍ശനം. നേതാവ് എവിടെ പോയെന്ന് കൃത്യമായി വിശദീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനുമായിട്ടില്ല. അപമാനകരമായ ഈ അവസ്ഥയില്‍ നിന്ന് യുവനിരയെ സംരക്ഷിക്കാന്‍ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകണം. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജനം വോട്ടു ചെയ്യുമെന്ന ധാരണ മാറണമെന്ന എ.കെ. ആന്റണിയുടെ നിലപാടിനൊപ്പമാണ് യുവാക്കളെന്നും പ്രമേയം പറയുന്നു. 
കെഎസ്‌യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി ജനജാഗ്രതാ സദസില്‍ മഹാരാജാസ് കോളജ് യൂണിറ്റാണ് പ്രമേയം അവതരിപ്പിച്ചത്. ജില്ലാ നേതാക്കളും പ്രസംഗത്തില്‍ സമാനമായ വിമര്‍ശനം ഉയര്‍ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (20 minutes ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (21 minutes ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (23 minutes ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (28 minutes ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (30 minutes ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (39 minutes ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (42 minutes ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (43 minutes ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (47 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (50 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (54 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (56 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (59 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (1 hour ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

Malayali Vartha Recommends