Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വ്രതാനുഷ്ഠാനങ്ങളോടെ ഭക്തജനങ്ങള്‍ ആറ്റുകാലമ്മയുടെ സന്നിധിയിലേക്ക്

04 MARCH 2015 09:00 AM IST
മലയാളി വാര്‍ത്ത.

ഒരു വര്‍ഷത്തെ പ്രാര്‍ത്ഥനാനിര്‍ഭരമായ കാത്തിരിപ്പ്‌  സാഫല്യത്തിലേക്ക്. കുംഭമാസത്തില്‍ പൂരം നാളും പൗര്‍ണമിയും ഒന്നിക്കുന്ന നാളെ ആറ്റുകാലമ്മയ്ക്ക് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ പൊങ്കാല സമര്‍പ്പിക്കും. ആ പുണ്യ മുഹൂര്‍ത്തത്തിനു മണിക്കൂറുകള്‍ ശേഷിക്കെ, മുക്കോടു മുക്കു ചേര്‍ത്ത അടുപ്പുകളാല്‍ ക്ഷേത്ര പരിസരം നിറഞ്ഞു. സമീപവീഥികളിലേക്കും ആ കൈവഴികള്‍ നീളുകയാണ്. പൊങ്കാലയ്ക്കു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
നാളെ തോറ്റംപാട്ടില്‍ കണ്ണകീ ചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം പാടിക്കഴിയുമ്പോള്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ആറ്റുകാല്‍ ക്ഷേത്ര ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്നു മേല്‍ശാന്തി കണ്ണന്‍ പോറ്റിക്കു കൈമാറും. രാവിലെ 10.15നാണ് അടുപ്പുവെട്ട്. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ കത്തിച്ചശേഷം അതേ ദീപമാണു ക്ഷേത്രത്തിനു മുന്‍വശത്ത് ഒരുക്കിയ പണ്ടാര അടുപ്പിലേക്കു പകരുക. ഉടന്‍ ചെണ്ടമേളവും വായ്ക്കുരവയും മുഴങ്ങും. പിറകെ വെടിക്കെട്ടും. പണ്ടാരയടുപ്പില്‍ നിന്നു കൈമാറുന്ന ദീപനാളം തുടര്‍ന്നു ലക്ഷോപലക്ഷം അടുപ്പുകളെ ജ്വലിപ്പിക്കും. ഹൃദയം നിറഞ്ഞ പ്രാര്‍ഥനകളോടെ, മംഗള വായ്ക്കുരവയോടെ ഓരോരുത്തരും തങ്ങളുടെ അടുപ്പുകളിലേക്കു തീ പകരും.
വിവിധ പൊങ്കാല ദ്രവ്യങ്ങള്‍ പാകമായാല്‍ അടുത്ത പുണ്യമുഹൂര്‍ത്തത്തിനായുള്ള കാത്തിരിപ്പായി. വൈകിട്ടു 3.15നാണു നൈവേദ്യം. തീര്‍ഥം പകരാന്‍ എല്ലായിടത്തും ശാന്തിക്കാരെത്തും. വിമാനത്തില്‍ പുഷ്പവൃഷ്ടിയുമുണ്ടാകും. സങ്കടങ്ങള്‍ എരിഞ്ഞടങ്ങിയ മനസ്സില്‍ അമ്മയ്ക്കു പൊങ്കാലയര്‍പ്പിച്ചതിന്റെ ചാരിതാര്‍ഥ്യവും സംതൃപ്തിയുമായി പിന്നീടു ഭക്തരുടെ മടക്കയാത്ര. ഭക്തരുടെ സൗകര്യാര്‍ഥം റയില്‍വേയും കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വീസുകള്‍ നടത്തും. 

രാത്രി 10.30നാണു ക്ഷേത്രത്തില്‍ പുറത്തെഴുന്നള്ളത്ത്. ഏഴു ദിനരാത്രങ്ങളായി വ്രതമനുഷ്ഠിച്ചു കഴിയുന്ന ബാലന്മാരെ അണിയിച്ചൊരുക്കി ദേവിയുടെ തിരുമുന്നില്‍ ചൂരല്‍ കുത്തിയ ശേഷമാണു പുറത്തെഴുന്നള്ളത്തില്‍ പങ്കെടുപ്പിക്കുക. പിറ്റേന്നു രാത്രി ദേവിക്കു കാപ്പഴിച്ചു കുരുതി തര്‍പ്പണത്തോടെ ഉല്‍സവത്തിനു സമാപനമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (12 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (37 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (6 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (6 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (6 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (6 hours ago)

Malayali Vartha Recommends