Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഇനി വച്ചടി വച്ചടി കയറ്റം... കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റാകുമെന്ന് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തില്‍ മറ്റൊരു വിശേഷം കൂടി; ശബരിമലയുടെ പേരില്‍ കെ. സുരേന്ദ്രനെതിരേ ചുമത്തിയത് കള്ളക്കേസുകളെന്ന് സൂചന; ആകെ ലഭിച്ച തെളിവുകള്‍ പത്രവാര്‍ത്തകള്‍ മാത്രം; കേസുകള്‍ അവസാനിപ്പിക്കാനുറച്ച് ക്രൈംബ്രാഞ്ച്

29 JANUARY 2020 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

48 വർഷം നയിച്ച സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....

കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സംഭവമാണ് കഴിഞ്ഞ ശബരിമല പ്രക്ഷോഭ കാലത്ത് ബിജെപി നേതാവ് കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവം. ഇരുമുടിക്കെട്ടുമായി നിലയ്ക്കലെത്തിയ കെ. സുരേന്ദ്രനെ എസ്.പി. യതീഷ് ചന്ദ്രയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ശബരിമലയുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് സുരേന്ദ്രന്‌മേല്‍ ചുമത്തിയത്. ഇതോടെ 21 ദിവസമാണ് സുരേന്ദ്രന് ജയിലില്‍ കിടക്കേണ്ടി വന്നത്.

കാലം മാറിയതോടെ എല്ലാം മാറി. ഇത്തവണ യുവതികളെ കയറ്റാന്‍ ആരും മുന്നോട്ട് വരാതിരുന്നതോടെ ശാന്തമായി ശബരിമല നട അടയ്ക്കുകയും ചെയ്തു. ശബരിമലയില്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. കെ. സുരേന്ദ്രനെതിരെ ചുമത്തിയത് കള്ളക്കേസുകള്‍ എന്ന് വ്യക്തമായി. തെളിവ് ലഭിക്കാത്തതിനാല്‍ കേസ് അവസാനിപ്പാക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 20 പേരെ പ്രതികളാക്കി എടുത്ത കേസിലാണ് തെളിവില്ല എന്ന് കണ്ടെത്തി അവസാനിപ്പിക്കാനാണ് െ്രെകംബ്രാഞ്ച് ഒരുങ്ങുന്നത്.

ഇടത് അനുഭാവ സംഘടനയായ ലോയേഴ്‌സ് യൂണിയനാണ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി അന്വേഷണത്തിനു ഉത്തരവിട്ടത്. തുടക്കത്തില്‍ 200 പേര്‍ പ്രതികളായിരുന്ന ഈ കേസില്‍ പിന്നീട് 20 പേരായി മാറുകയായിരുന്നു.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി അടക്കമുള്ളവര്‍ പ്രതി സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഗൂഢാലോചന നടത്തിയത് തെളിയിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. പത്ര വാര്‍ത്തകളല്ലാതെ തെളിവുകളായി മറ്റൊന്നും ശേഖരിക്കാനും കഴിഞ്ഞില്ല. കൂടാതെ ശബരിമലയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുകൂടിയെന്ന രീതിയില്‍ വാദം ഉന്നയിക്കാനും കഴിഞ്ഞില്ല.പരാതിക്കാരന് സ്വമേധയാ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്ത് ഉണ്ടായ സംഭവങ്ങളുടെ പേരിലാണ് സുരേന്ദ്രനെതിരെ കേസ് എടുത്തിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം സുരേന്ദ്രനെ ജയിലില്‍ അടച്ചിരുന്നു. ചിത്തിര ആട്ടവിശേഷ ദിനത്തിലെ പ്രതിഷേധത്തില്‍ തൃശൂര്‍ സ്വദേശിനി ലളിതക്കെതിരെ നടന്ന ആക്രമത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. മറ്റൊരു പ്രതിയായ സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന് ഗൂഢാലോചന വ്യക്തമാവുന്നതായാണു പൊലീസ് പറഞ്ഞത്. ഗൂഢാലോചനക്ക് പുറമേ, വധശ്രമ കുറ്റവും ചുമത്തിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് സുരേന്ദ്രനെന്നും ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന്റെ കൈയിലുണ്ടെന്നും ഇത് ഹാജാരാക്കുമെന്നും പ്രോസിക്യൂഷന്‍ അന്ന് അറിയിച്ചിരുന്നു. എന്നാല്‍, പത്രവാര്‍ത്തകള്‍ അല്ലാതെ മറ്റൊരു തെളിവും സുരേന്ദ്രനെതിരേ ഇതുവരെ ഹാജരാക്കാന്‍ സാധിച്ചില്ല.

ചിത്തിര ആട്ടവിശേഷ ദിനം ജന്മനാള്‍ ആയതിനാല്‍ ഉദയാസ്തമന പൂജ വഴിപാടുനടത്താന്‍ വേണ്ടിയാണ് അദ്ദേഹം അവിടെ തങ്ങിയതെന്നായിരുന്നു സുരേന്ദ്രനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയത്. 3000 രൂപ ദേവസ്വംബോര്‍ഡില്‍ അടച്ച് എടുത്ത രസീത് തെളിവായി ഹാജരാക്കിയിരുന്നു. പൊലീസ് ഗൂഢാലോചന നടത്തി കള്ളക്കേസില്‍ കുടുക്കുകയാണ് എന്നും അഭിഭാഷകര്‍ അന്നേ വാദിച്ചിരുന്നു.

എന്തായാലും സുരേന്ദ്രന്‍ ഈ കേസില്‍ വിജയിച്ച് ബിജെപി അധ്യക്ഷ സ്ഥാനത്ത് എത്തുമെന്നാണ് അനുയായികള്‍ വിശ്വസിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (16 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (31 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (54 minutes ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (1 hour ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (2 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (3 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (3 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

Malayali Vartha Recommends