Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

2014ല്‍ മദ്യപിച്ച് വാഹനം ഓടിച്ചവര്‍ 20 പേര്‍ മാത്രം, 2014ല്‍ ഇരു ചക്ര വാഹനങ്ങളാണ് ഏറ്റവുമധികം അപകടത്തില്‍പെട്ടതെന്നും കണക്കുകള്‍

04 MARCH 2015 03:52 PM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം കുറയുന്നു. 2014 ല്‍ മദ്യപിച്ച് വാഹനം ഓടിച്ച കേസുകള്‍ 20 എണ്ണം മാത്രം. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തു വിട്ടത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയവരില്‍ 2014 ല്‍ മരിച്ചത് 10 പേര്‍ മാത്രമാണെന്നും കണക്കുകള്‍ പറയുന്നു. ഇരു ചക്ര വാഹനങ്ങളാണ് 2014 ല്‍ ഏറ്റവുമധികം അപകടത്തില്‍പെട്ടത്. 28,546 എണ്ണം. കെഎസ് ആര്‍ടിസി ബസുകള്‍ അപകടമുണ്ടാക്കിയ വകയില്‍ 195 പേര്‍ മരിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ പറയുന്നു.
അതേസമയം മദ്യപിച്ച് വാഹനം ഓടിച്ച് അപകടത്തില്‍ പെട്ടാലും കേസ് വരുമ്പോള്‍ മറ്റെന്തെങ്കിലുമാകാറുണ്ടെന്ന് ആക്ഷേപമുണ്ട്. പോലീസും അപകടം ഉണ്ടാക്കുന്നവരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും പറയപ്പെടുന്നു.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 3,74,592 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ പരിക്കേറ്റവരുടെ എണ്ണം നാലരലക്ഷത്തോളം വരും. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ വാഹനാപകടങ്ങളുടെ എണ്ണം കാര്യമായി കുറഞ്ഞു എന്നും പറയപ്പെടുന്നു. 2014 ല്‍ 36,282 വാഹനാപകടങ്ങളുണ്ടായി, ഇതില്‍ 4049 പേര്‍ മരിച്ചു. എറണാകുളത്താണ് ഏറ്റവുമധികം അപകടങ്ങള്‍ ഉണ്ടായത്. അപകടത്തില്‍ രണ്ടാം സ്ഥാനം തിരുവനന്തപുരത്തിനാണ്. ഏറ്റവും കുറച്ച് വാഹനാപകടങ്ങള്‍ നടക്കുന്നത് വയനാട്ടിലാണ്.
ഋഷിരാജ്‌സിംഗ് ഗതാഗത കമ്മീഷണറായിരുന്ന കാലയളവിലാണ് അപകടങ്ങള്‍ ഏറ്റവും കുറവ്. ഋഷിരാജ് സിംഗിന്റെ പരിഷ്‌ക്കാരങ്ങള്‍ ഫലം കണ്ടെന്നു തന്നെയാണ് കരുതുന്നത്. ദേശീയ പാതയില്‍ സ്ഥാപിച്ച ക്യാമറകള്‍ ഗുണകരമാണെന്ന് പോലീസ് സാക്ഷ്യപ്പെടുത്തുന്നു. വാഹനനിയമ ലംഘനങ്ങളുടെ പിഴ വര്‍ദ്ധിപ്പിച്ചതും അപകടങ്ങള്‍ കുറയ്ക്കാന്‍ കാരണമായി മാറി. അതേസമയം മദ്യപിച്ച് വാഹനം ഓടിക്കുന്നത് പോലുള്ള കുറ്റകൃത്യങ്ങള്‍ കുറയുന്നത് പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും നേരേ ആക്ഷേപങ്ങള്‍ ഏല്ക്കുമെന്ന് ഉറപ്പ്. ഒരു വര്‍ഷം മദ്യപിച്ച് വാഹനം ഓടിച്ച് ശിക്ഷ വാങ്ങിയവര്‍ 20 പേര്‍ മാത്രമാണെന്ന് പറയുന്നത് അതിശയോക്തി തന്നെയാണ്. മദ്യപാനം വാഹനാപകടത്തിന് വഴി മാറുമ്പോള്‍ ആവശ്യാനുസരണം കൈക്കൂലി പോലീസുകാരുടെ പോക്കറ്റില്‍ വീഴാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (33 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (6 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (6 hours ago)

Malayali Vartha Recommends