Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഇതെന്താ നേരത്തെ തോന്നാത്തത്... കേന്ദ്ര ബജറ്റ് കര്‍ഷകരുടെ കണ്ണീരൊപ്പുന്നത്; കേന്ദ്ര ബജറ്റ് കര്‍ഷകരുടെ വരുമാന വര്‍ധനവിന് സഹായകമാകും; കര്‍ഷക ക്ഷേമത്തിനായി ആവിഷ്‌ക്കരിച്ച വിവിധ പദ്ധതികള്‍ തുറന്നുകാട്ടി അമിത് ഷാ

02 FEBRUARY 2020 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

48 വർഷം നയിച്ച സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി

മറ്റേതൊരു ബജറ്റിനെക്കാളും കര്‍ഷക ക്ഷേമത്തിന് ഏറെ പ്രാധാന്യം നല്‍കുന്നതാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ഇത്തവണത്തെ കേന്ദ്ര ബജറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയത്. ബജറ്റിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര ബജറ്റ് കര്‍ഷകരുടെ വരുമാന വര്‍ധനവിന് സഹായകമാകുമെന്നാണ് അമിത് ഷാ പറയുന്നത്. കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വിവിധ പദ്ധതികളെ കുറിച്ചും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ജലസേചന സൗകര്യങ്ങള്‍, ധാന്യ സംഭരണ കേന്ദ്രങ്ങള്‍, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില നല്‍കുക എന്നിങ്ങനെ മോദി സര്‍ക്കാരിന്റെ തീരുമാനങ്ങളെ നിറവേറ്റാന്‍ സഹായിക്കുന്ന ബജറ്റാണ് ഇന്ന് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കിസാന്‍ റെയില്‍, കിസാന്‍ ഉഡാന്‍ യോജന എന്നീ പദ്ധതികളിലൂടെ കര്‍ഷക സഹോദരങ്ങള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ദേശീയ അന്തര്‍ ദേശീയ വിപണിയില്‍ എത്തിക്കാനും മികച്ച വിലയില്‍ വില്‍ക്കാനും കഴിഞ്ഞു. വടക്ക് കിഴക്കന്‍ മേഖലകളില്‍ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നവര്‍ക്കും വനവാസികള്‍ക്കുമാണ് ഈ പദ്ധതിയുടെ ഗുണഫലം കൂടുതലായി ലഭിക്കുതെന്നും അദ്ദേഹം വ്യക്തമാക്കി.


രാജ്യത്തെ എല്ലാ മേഖലകളിലും ആയുഷ്മാന്‍ ഭാരത് പദ്ധതി വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനത്തേയും അമിത് ഷാ പ്രശംസിച്ചു. എല്ലാവര്‍ക്കും വൈദ്യുതി, വീട്, ടോയ്‌ലെറ്റ്, ഗ്യാസ്, ശുദ്ധമായ കുടിവെള്ളം എന്നിവ ഉറപ്പു വരുത്തുന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുതകുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നിക്ഷേപവും വരുമാനവും ഉയര്‍ത്താന്‍ ബജറ്റിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ തൊഴിലവസരങ്ങള്‍ കൂടാന്‍ കേന്ദ്ര ബജറ്റ് സഹായിക്കും. ദര്‍ശനവും പ്രവര്‍ത്തനവും കൂടിച്ചേര്‍ന്ന ദശകത്തിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രിയേയും സംഘത്തെയും അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. രാജ്യത്ത് തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തിനു വളരെയധികം പ്രയോജനകരമാകുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍.

കൃഷി, അടിസ്ഥാന സൗകര്യം, ടെക്സ്റ്റയില്‍സ്, സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍. ഈ മേഖലകള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. കയറ്റുമതിക്ക് ആക്കം കൂടും. ബജറ്റ് ഏറ്റവും അധികം പ്രയോജനകരമാകുന്നത് വിദ്യാര്‍ഥികള്‍ക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നൂറു പുതിയ വിമാനത്താവളങ്ങള്‍ എന്ന പദ്ധതി രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയെ ലക്ഷ്യംവച്ചാണ്. നിക്ഷേപം കുറച്ചുകൊണ്ട് തൊഴിലവസരവും വരുമാനവും വര്‍ധിപ്പിക്കാന്‍ വിനോദ സഞ്ചാര മേഖലയിലൂടെ സാധിക്കും.

രാജ്യത്തിന്റെ നിലവിലുള്ള ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാനും ഈ ദശാബ്ദത്തിന്റെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താനും ബജറ്റ് നിര്‍ദേശങ്ങള്‍ക്ക് കഴിയുമെന്നും മോദി വ്യക്തമാക്കി.

വലിയ പ്രതീക്ഷയോടെയാണ് ഈ ബജറ്റിനെ കര്‍ഷകര്‍ നോക്കിക്കാണുന്നത്. കര്‍ഷകര്‍ക്കായി ആവിഷ്‌ക്കരിച്ച പദ്ധതികള്‍ ഫലംകണ്ടാല്‍ കര്‍ഷകരുടെ ജീവിതം തന്നെ മാറ്റി മറിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (21 minutes ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (32 minutes ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (57 minutes ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (2 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (2 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (3 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (3 hours ago)

Malayali Vartha Recommends