കേരളത്തില്‍ വീണ്ടും കൊറോണ രണ്ടാമതൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചതായി കേന്ദ്രം... രോഗലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ തുടരുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്; രോഗിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

ഇയാള്‍ അടുത്തിടെ ചൈനാ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ആളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രോഗിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
പുതിയ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ രാവിലെ മാധ്യമങ്ങളെ കാണും.
കഴിഞ്ഞ ആഴ്ചയാണ് ആദ്യ കൊറോണ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചത്. തൃശൂരില്‍ ചികിത്സയില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തൃശൂരിലെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
അതേസമയം കൊറോണ വൈറസ്ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടില്‍ ഷാഫി (35), പെരിഞ്ഞനം അമ്പലത്ത് വീട്ടില്‍ സിറാജുദ്ദീന്‍ (37) എന്നിവരെ തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസും പഴയന്നൂര്‍ വടക്കേത്തറ കുന്നത്ത്‌വീട്ടില്‍ ശബരി (28) എന്നയാളെ പഴയന്നൂര്‍ പോലീസുമാണ് അറസ്റ്റ് ചെയ്തത്. സാമൂഹികമാധ്യമത്തിലൂടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച പുനലൂര്‍ സ്വദേശി അനീഷ് ജോര്‍ജിനെതിരേ മതിലകം പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ പോസ്റ്റുകള്‍ കൈമാറിയ ആറുപേരെ തിരിച്ചറിഞ്ഞതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇവരും കേസില്‍ പ്രതിയാവും.
1793 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ സംബന്ധിച്ച് എന്തെങ്കിലും പരാമര്‍ശം നടത്തുന്നതും സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണ്. അത്തരത്തില്‍ ഒരു കേസ് വന്നിട്ടുണ്ട്. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങള്‍ മാത്രം പ്രചരിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി. ഞായറാഴ്ച മാത്രം 45 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. മരിച്ചവരില്‍ ഏറെപ്പേരും ഹൂബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.
ചൈനയിലും പുറത്തുമായി 14,499 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. വുഹാന്‍ പ്രഭവകേന്ദ്രമായ കൊറോണ ഇതുവരെ 27 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് നൂറിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വുഹാനിലും സമീപപ്രദേശങ്ങളിലും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും രോഗബാധ നിയന്ത്രിക്കാനായില്ലെന്ന് ചൈനീസ് അധികൃതര്‍ സമ്മതിക്കുന്നു.
കൊറോണ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായി യുഎസ്സും ഓസ്‌ട്രേലിയയും ചൈന സന്ദര്‍ശിച്ചവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇറ്റലി ഇവര്‍ക്ക് ആറ് മാസത്തേക്ക് പ്രത്യേക കരുതല്‍ പ്രഖ്യാപിച്ചു.
രോഗബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 1793 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. വുഹാന്‍ മേഖലയില്‍ നിന്നും നേരത്തെ എത്തിയവരും ഇപ്പോള്‍ എത്തിയവരും ഇതിലുള്‍പ്പെടും. ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത് 71 പേരാണ്.
"
https://www.facebook.com/Malayalivartha


























