നിർധനരായ രോഗികൾക്ക് സൗജന്യ ചികിത്സ; കളമശ്ശേരി സിപിഎം ഏരിയാകമ്മറ്റി ഓഫീസ് ഇനി പാലിയേറ്റീവ് സെന്‍റര്‍ ആയി പ്രവർത്തിക്കും

പുതിയ പദ്ധതിയുമായി കളമശ്ശേരി സിപിഎം ഏരിയാകമ്മറ്റി ഓഫീസ്. പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് കളമശ്ശേരി സിപിഎം ഏരിയാകമ്മറ്റി ഓഫീസ്. കമ്മിറ്റി ഓഫീസ് ഇനി പാലിയേറ്റിവ് സെൻറ്റർ ആയും പ്രവർത്തിക്കും.
ഓഫീസ് കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് കിടപ്പ് രോഗികള്‍ക്കായുള്ള ഫിസിയോ തെറാപ്പി സെന്‍റര്‍ തുറന്നു കഴിഞ്ഞു. സിപിഎം ആഭിമുഖ്യത്തില്‍ രൂപീകരിച്ച കനിവ് പാലിയേറ്റീവ് കെയര്‍ സംഘമാണ് കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ പാലിയേറ്റീവ് സെന്‍റര്‍ ആരംഭിക്കാൻ തീരുമാനിക്കുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ ആരംഭിക്കുന്ന രണ്ടാമത്തെ സെൻറ്റർ കൂടിയാണിത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കിടപ്പ് രോഗികളെ വീടുകളിലെത്തി പരിചരിക്കുകയും ചെയ്യും. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഇത്തരത്തില്‍ ഇരുപത് സെൻറ്ററുകൾ തുറക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha


























