ആദ്യം തിരക്കിയത് വാട്ടർ ടാങ്ക് പിന്നെ സ്കൂൾ; ഒടുവിൽ ബുള്ളറ്റിൽ കയറാൻ പറഞ്ഞു ; കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം തടഞ്ഞത് ബന്ധുക്കൾ

പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മോട്ടോർ സൈക്കിളിലെത്തിയായിരുന്നു യുവാവ് പത്തു വയസ്സുകാരനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. പഴയാറ്റിൻ കുഴി സ്വദേശിയായ അഞ്ചാം ക്ലാസുകാരനെയായിരുന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ശനിയാഴ്ച വൈകീട്ട് നാലേമുക്കാലോടെയായിരുന്നു ഈ സംഭവം നടന്നത്. പഴയാറ്റിൻകുഴിയിലായിരുന്നു ഈ സംഭവം നടന്നത് . അനുജനെ അടുത്തുള്ള മദ്രസയിൽ വിട്ട ശേഷം വീട്ടിലേക്കു വരുകയായിരുന്ന കുട്ടി. ഈ സമയം സമീപത്തുള്ള ബുള്ളറ്റ് നിർത്തിയശേഷം ആദ്യം വാട്ടർ ടാങ്ക് എവിടെയാണെന്നു ചോദിക്കുകയായിരുന്നു . ടാങ്ക് ചൂണ്ടിക്കാട്ടിയപ്പോൾ വിമലഹൃദയ സ്കൂൾ എവിടെയാണെന്നു ചോദിക്കുകയും പറഞ്ഞു കൊടുത്തപ്പോൾ കൂടെ വന്ന് ഒന്നു കാട്ടിത്തരാൻ കുട്ടിയോട് ആവശ്യപ്പെടുകയുമായിരുന്നു . മാത്രമല്ല ബുള്ളറ്റിൽ കയറിയ കുട്ടിയുമായി സ്കൂളിനടുത്തെത്തിയ ഇയാൾ ആക്രിക്കട ചോദിച്ച് മടങ്ങുകയും ചെയ്തു .
പിന്നീട് പണി നടക്കുന്ന വീട് പരിസരത്തുണ്ടോ എന്നു ചോദിച്ചുകൊണ്ട് കുട്ടിയുമായി കൂനമ്പായിക്കുളം ഭാഗത്ത് ചുറ്റിക്കറങ്ങി. ഈ സമയം കുട്ടിയെ തിരക്കി ബന്ധുക്കൾ ദേശീയപാതയ്ക്കു സമീപം നിൽക്കുമ്പോൾ ഇയാൾ കുട്ടിയുമായി വരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഈ സമയം ബന്ധുക്കളെ കണ്ട കുട്ടി അവരെ ചൂണ്ടിക്കാട്ടി ബഹളംവെച്ചു. ഇതിനെത്തുടർന്ന് ഇയാൾ കുട്ടിയെ ഇറക്കിവിട്ടശേഷം രക്ഷപ്പെടുകയും ചെയ്തു . പരിസരത്തെ നിരീക്ഷണ ക്യാമറകളിൽ നിന്നും കുട്ടിയുടെ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ടായിരുന്നു . ഇരവിപുരം പോലീസിൽ ബന്ധുക്കൾ വിവരമറിയിക്കുകയും ചെയ്തു .ഏതായാലും കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമായിരുന്നു നടന്നത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത് നമ്മുടെ നാട്ടിൽ വർധിച്ച് വരികയാണ്.ഇവിടെ കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള കാരണം വ്യക്തമല്ല . മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാകുന്നു, സ്‌കൂളിലേക്ക് പോയ കുട്ടി മടങ്ങി വാരാതാകുന്നു. അങ്ങനെ പല വാര്‍ത്തകളും നമ്മള്‍ ശ്രദ്ധിക്കാതെപോകുകയാണ് . ഇവയൊന്നും നമ്മളെ ബാധിക്കില്ലല്ലോയെന്നോര്‍ത്ത് തള്ളി കളയുകയും ചെയ്യും . പക്ഷെ ഒന്നോര്‍ക്കുക മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ചൈല്‍ഡ് മിസ്സിംഗ് കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണ് ഉള്ളത്.
https://www.facebook.com/Malayalivartha


























