കേരളത്തിൽ വീണ്ടും കൊറോണ വൈറസ്; നിഗമനം മാത്രമാണെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ വീണ്ടും കൊറോണ വൈറസ്. കേരളത്തിലെ രണ്ടാമത്തെ കൊറോണ ബാധയും വുഹാൻ സർവകലാശാലയിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു . എന്നാൽ ഇവർക്ക് രോഗബാധ സംബന്ധിച്ച് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് വന്നിട്ടില്ല. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിലെ പ്രാഥമിക നിഗമനം മാത്രമാണ് ഉണ്ടായതെന്നും ആരോഗ്യമന്ത്രി പറയുകയുണ്ടായി.
ഇന്ന് ഒരു കേസ് കൂടി പോസിറ്റീവ് ആണെന്നത് പ്രാഥമിക പരിശോധനയിൽ നിന്നും കിട്ടിയ നിഗമനം മാത്രമാണ്. പുണെയിൽ നിന്ന് പരിശോധനാ ഫലം ഇത് വരെ കിട്ടിയിട്ടില്ല. ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരം മാത്രമാണ് ഇപ്പോൾ ഉള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജിലുള്ള കുട്ടിക്കാണ് കോറോണവൈറസ് ബാധയുള്ളത് എന്നാണ് പ്രാഥമിക നിഗമനം . എന്നാൽ ഇതൊരു നിഗമനം മാത്രമാണ്. റിപ്പോർട്ട് വരാതെ സ്ഥിരീകരിക്കാൻ സാധിക്കില്ല എന്ന അവസ്ഥയാണുള്ളത്. വുഹാൻ സർവകലാശാലയിൽ നിന്നും വന്നതാണ് ഈ കുട്ടിയെന്ന് ആരോഗ്യമന്ത്രി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























