കേരളത്തിൽ രണ്ടാമത്തെ കൊറോണ സ്ഥിതീകരിച്ചു; രോഗി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിൽ; ചൈനയില്‍ നിന്നെത്തിയ മൂന്ന് പേരിൽ ഒരാളാണ്; എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി

കേരളത്തിൽ കൊറോണ സ്ഥിതീകരിച്ചു. അങ്ങനെ രണ്ടാമത്തെ കൊറോണ കേസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് സംഭവം അറിയിച്ചിരിക്കുന്നത് . ആലപ്പുഴയിൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ കൊറോണ രോഗബാധിതരുടെ എണ്ണം രണ്ടായി കഴിഞ്ഞിരിക്കുന്നു . രോഗി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു . ആലപ്പുഴ കളക്ടറേറ്റിൽ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
ആലപ്പുഴ മെഡിക്കൽ കോളേജിലുള്ള കുട്ടിക്കാണ് കോറോണവൈറസ് ബാധയുള്ളത് എന്നായിരുന്നു പ്രാഥമിക നിഗമനം . റിപ്പോർട്ട് വന്നതോടെ ഇത് സ്ഥീതികരിക്കുകയായിരുന്നു . വുഹാൻ സർവകലാശാലയിൽ നിന്നും വന്നതാണ് ഈ കുട്ടിയെന്ന് ആരോഗ്യമന്ത്രി പറയുകയുണ്ടായി.രോഗിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചൈനാ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ആളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. രോഗിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha


























