24 ആഴ്ചകള്‍ പ്രായമുള്ള കുട്ടിയുടെ മൃതദേഹം ബക്കറ്റിൽ ; കായലിൽ നിന്ന് ഒഴുകി വന്നതെന്ന് നാട്ടുക്കാർ

നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ . കൊച്ചി എളമക്കരയിലാണ് സംഭവം. മാക്കാപ്പറമ്പ് എന്ന സ്ഥലത്തുനിന്നായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം ഉപേക്ഷിച്ചതെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. 24 ആഴ്ചകള്‍ പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് കായലിന്‍റെ കൈവരി ഒഴുകുന്നുണ്ട്. കായലിൽ നിന്ന് ഒഴുകി വന്നതായിട്ടാണ് പ്രദേശവാസികള്‍ പറയുന്നത്.
മാക്കാപറമ്പ് ഭാഗത്ത് കായലിലൂടെ ഒഴുകിവന്ന ബക്കറ്റും അതിനുള്ളിലെ മൃതദേഹവും പ്രദേശവാസികളായ ചില കുട്ടികളായിരുന്നു ആദ്യം കണ്ടത്. തുടര്‍ന്ന് അവര്‍ മാതാപിതാക്കളെ അറിയിക്കുയും പിന്നീട് പൊലീസിനെ അറിയിക്കുകയും ചെയ്തു . പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാവാം എന്ന സാധ്യതയും പ്രസവശേഷം കുട്ടി മരിച്ചാല്‍ ആശുപത്രി അധികൃതര്‍ മൃതദേഹം മറവ് ചെയ്യാന്‍ ബന്ധുക്കളെ ഏല്‍പ്പിക്കാറുണ്ട്. അങ്ങനെ സംഭവിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നു.
https://www.facebook.com/Malayalivartha


























