കൊറോണ: വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

കൊറോണ വൈറസുമായി ബന്ധപ്പെട്ടു വ്യാജ വാർത്ത പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്തു. റോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേർ കൂടി ഇന്ന് അറസ്റ്റിലായി. പെരിഞ്ഞനം ഇല്ലിക്കൽ വീട്ടിൽ ഷാജിത ജമാൽ, കൊടുങ്ങല്ലൂർ എസ് എൻ പുരം കുഴിക്കണ്ടത്തിൽ വീട്ടിൽ ഷംല എന്നിവരെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തൃശ്ശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ വാർത്ത പ്രചരിപ്പിച്ച ആറ് പേർക്കെതിരെ കേസെടുത്തു . ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേ സമയം കൊറോണ ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡില്‍ കഴിയുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ് . തൃശൂർ ജില്ലയിൽ 20 പേർ നിരീക്ഷണത്തിലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു.
https://www.facebook.com/Malayalivartha


























